സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; തവക്കൽനാ ഇന്ത്യയിലും പ്രവർത്തിക്കും
ജിദ്ദ: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള തവക്കൽനാ ആപ് ഇന്ത്യയടക്കം 75 രാജ്യങ്ങളിൽ പ്രവർത്തിക്കും.
ആപിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഒന്നാം ഘട്ടമെന്ന നിലയിലാണ് 75 രാജ്യങ്ങളിൽ ആപിന്റെ സേവനം ലഭ്യമാകുക.
മുഴുവൻ ജിസിസി രാജ്യങ്ങളിലും ഭൂരിഭാഗം അറബ് രാജ്യങ്ങളിലും ആപിന്റെ സേവനം ലഭിക്കും.
ജർമനി, സ്വിറ്റ്സർലന്റ്, സ്പെയിൻ, ഇറ്റലി അടക്കം വിവിധ യൂറോപ്യൻ രാജ്യങ്ങളിലും തവക്കൽനാ സേവനം ലഭ്യമാകും.
സൗദി പ്രവാസികളെ സംബന്ധിച്ച് തവക്കൽനായിലെ തങ്ങളുടെ സ്റ്റാറ്റസ് നാട്ടിൽ നിന്ന് പരിശോധിക്കാൻ സാധിക്കും എന്നത് വലിയ ആശ്വാസം തന്നെയാണ്.
തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് ഉള്ളവർക്ക് സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ആവശ്യമില്ല.
ഐ ഒ എസിൽ https://apps.apple.com/sa/app/tawakkalna-covid-19-ksa/id1506236754 എന്ന ലിങ്ക് വഴിയും ആൻഡ്രോയിഡിൽ https://play.google.com/store/apps/details?id=sa.gov.nic.tawakkalna എന്ന ലിങ്ക് വഴിയും തവക്കൽനാ ഡൗൺലോഡ് ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa