സൗദിയിൽ സെക്കൻഡ് ഡോസ് വാക്സിൻ വ്യത്യസ്ഥ കംബനിയുടേത് നൽകാൻ സാധ്യതയുണ്ടോ? വൈറസിന്റെ ജനിതക മാറ്റത്തിൽ ഭയക്കേണ്ടതുണ്ടോ ?ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു
റിയാദ്: സെക്കൻഡ് ഡോസ് വാക്സിൻ സംബന്ധിച്ചും വൈറസിന്റെ വക ഭേദം സംബന്ധിച്ചുമുള്ള വിവിധ സംശയങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയം വിശദീകരണം നൽകി.
വ്യത്യസ്ത കൊറോണ വാക്സിനുകൾ സ്വീകരിക്കുന്നതിൽ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നും, ചില രാജ്യങ്ങൾ ഇതിനകം തന്നെ ഇത് പ്രയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
രണ്ടാം ഡോസ് വാക്സിൻ വ്യത്യസ്ത കംബനിയുടേത് സ്വീകരിക്കുന്നത് പ്രതിരോധശേഷി സജീവമാക്കുന്നതിൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രാജ്യത്തിലെ ദേശീയ കമ്മിറ്റികൾ ഈ ഗവേഷണങ്ങൾ പിന്തുടരുകയാണ്. ഇത് സംബന്ധിച്ച് എന്തെങ്കിലും പുരോഗതിയുണ്ടായാൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ആസ്റ്റ്രാസെനക്ക വാക്സിൻ സൗദിയിൽ ഇപ്പോഴും ലഭ്യമാണ്. അവ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
വൈറസുകളുടെ ജനിതകമാറ്റം എല്ലാ വൈറസുകളിലും പ്രതീക്ഷിക്കപ്പെടുന്നതാ ണ്. അതിൽ ഭൂരിഭാഗവും ഫലശൂന്യമാണെന്നതിനാൽ ഭയക്കേണ്ടതില്ല.
കൊറോണ വാക്സിൻ ഡോസുകൾ പൂർണ്ണമായും സ്വീകരിക്കുന്നത് നിലവിലുള്ള കൊറോണയുടെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുമെന്നും ഡോ: അബ്ദുൽ ആലി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa