Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് എത്യോപ്യ വഴി പോകാനുദ്ദേശിക്കുന്നവർക്ക് ആശ്വാസമായി എംബസി സർക്കുലർ

ന്യൂഡെൽഹി: എത്യോപ്യ വഴി സൗദിയിലേക്കുള്ള യാത്രക്ക് തടസ്സമായിരുന്ന എത്യോപ്യൻ വിസ സംബന്ധിച്ച് എത്യോപ്യൻ എംബസിയുടെ ആശ്വാസം നൽകുന്ന സർക്കുലർ.

എത്യോപ്യ വഴി മറ്റു രാജ്യങ്ങളിൽ പോകാനുദ്ദേശിക്കുന്നവർക്ക് ടൂറിസ്റ്റ് വിസകളും ട്രാൻസിറ്റ് വിസകളും എത്യോപ്യൻ എംബസിയിൽ നിന്ന് സ്റ്റാംബ് ചെയ്ത് നൽകുമെന്നാണു പുതിയ സർക്കുലറിൽ അറിയിച്ചിട്ടുള്ളത്.

അതേ സമയം ഇ വിസ സർവീസ് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നിർത്തി. വെച്ചിട്ടുണ്ടെന്നും സർക്കുലറിൽ പറയുന്നു.

പുതിയ സർക്കുലർ പ്രകാരം വിസ സ്റ്റാംബിംഗ് എംബസി വഴിയെങ്കിലും പുനരാരംഭിക്കുന്നത് അത്യാവശ്യമായി സൗദിയിലേക്ക് മടങ്ങുന്നതിനു ഇടത്താവളമായി എത്യോപ്യ തിരഞ്ഞെടുത്തവർക്ക് വലിയ ആശ്വാസമാകും.

അതോടൊപ്പം എത്യോപ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമായി നിർത്തി വെച്ച ഇ വിസ സർവീസും വൈകാതെ പുനരാരംഭിച്ചേക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ എത്യോപ്യ ഇ വിസ ഇഷ്യു ചെയ്യുന്നത് നിർത്തിയതോടൊപ്പം പല വിമാനക്കംബനികളും എത്യോപ്യയിലേക്കുള്ള വിമാന സർവീസ് നിർത്തലാക്കിയിരുന്നു.

വിസ സ്റ്റാംബിംഗ് എംബസി വഴി സധ്യമാകുമെന്നത് എംബസി അറിയിച്ചതിനാൽ സർവീസ് നിർത്തി വെച്ച വിമാനക്കംബനികൾ പുതിയ ഷെഡ്യൂളുകൾ പ്രസിദ്ധീകരിക്കുമെന്നാണു പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q