നിരവധി കൊറോണ രോഗികളെ സൗദിയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിച്ച മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിന്റെ ഉള്ളിൽ എന്താണുള്ളത്; വീഡിയോ കാണാം
റിയാദ്: കൊറോണക്കാലത്ത് സൗദി മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു പദമാണ് മെഡിക്കൽ ഇവാക്വേഷൻ വിമാനം.
സൗദിക്കകത്ത് നിന്നും സൗദിക്ക് പുറത്ത് നിന്നുമുള്ള നിരവധി സൗദി പൗരന്മാർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി ഈ ഇനത്തിൽ പെട്ട വിമാനങ്ങൾ നിരവധി തവണയാണ് പറന്നിട്ടുള്ളത്.
ഏറ്റവും ഒടുവിൽ ഇന്ത്യയിൽ വെച്ച് കൊറോണ ബാധിച്ച ഒരു സൗദി കുടുംബത്തെ ഇത്തരത്തിൽ ഒരു വിമാനത്തിൽ സൗദിയിലേക്ക് കൊണ്ട് പോയതും അതിനായി മാത്രം റിയാദിൽ നിന്ന് ഇവാാക്വെഷൻ വിമാനം ഇന്ത്യയിലേക്ക് പറന്നതും വാർത്തയായിരുന്നു.
25 മെഡിക്കൽ ഇവാക്വേഷൻ വിമാനങ്ങൾ സൗദിയിൽ ഉണ്ട് . ഒരു വർഷം ശരാശരി 2500 രോഗികൾക്ക് മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിന്റെ സേവനം ലഭ്യമാകുന്നുണ്ട് എന്നാണു റിപ്പോർട്ട്. കൊറോണ ബാധിച്ച നിരവധി പേർക്ക് ഇതിനകം വിമാനത്തിന്റെ സേവനം ലഭ്യമായിട്ടുണ്ട്.
പ്രസ്തുത വിമാനത്തിന്റെ ഉള്ളിലെ സൗകര്യങ്ങൾ വിമാനത്തിനുള്ളിൽ കയറി വിശദീകരിക്കുകയാണു പ്രമുഖ സൗദി ചാനൽ അൽ അറബിയയുടെ റിപ്പോർട്ടർ.
രോഗികളെ ഗ്രൗണ്ടിൽ നിന്ന് എലവേറ്ററിൽ വിമാനത്തിലേക്ക് എത്തിക്കുകയാണു ചെയ്യുക.അത് റിപ്പോർട്ടർ കാണിക്കുന്നുണ്ട്.
വിമാനത്തിനകത്ത് രോഗികൾക്കും അനുഗമിക്കുന്നവർക്കും മെഡിക്കൽ സ്റ്റാഫിനുമെല്ലാം സൗകര്യങ്ങൾ ഉണ്ട്.
കൊറോണ രോഗികൾക്കായി പ്രത്യേക ഐസൊലേഷൻ യൂണിറ്റുകൾ വരെ വിമാനത്തിനകത്ത് ഒരുക്കിയിട്ടുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa