Tuesday, September 24, 2024
Saudi ArabiaTop Stories

അറ്റസ്റ്റ് ചെയ്യാത്ത കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് തവക്കൽനായിൽ ഇമ്യൂൺ ആയ അനുഭവവുമായി പ്രവാസി യുവാവ്

ജിദ്ദ: കേരള സർക്കാരിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റുകളാണ് തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനു അപേക്ഷിക്കാൻ കൂടുതൽ നല്ലത് എന്ന് പലരും അനുഭവങ്ങൾ പങ്ക് വെക്കുന്നതിനിടെ കേന്ദ്ര സർക്കാരിൻ്റെ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അപേക്ഷ സമർപ്പിച്ച് ഇമ്യൂൺ ആയ അനുഭവവുമായി തിരുവനന്തപുരം സ്വദേശി.

ദമാമിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പെരുമത്തുറ സ്വദേശി സഫ സൈഫുല്ല എന്ന പ്രവാസി യുവാവാണു ഒരു അറ്റസ്റ്റേഷനുമില്ലാതെ കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് മണിക്കൂറുകൾ കൊണ്ട് ഇമ്യൂൺ ആയത്. അദ്ദേഹം അപേക്ഷിച്ച രീതി അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചു. അപേക്ഷിച്ചത് ഇപ്രകാരമായിരുന്നു.

അപ് ലോഡ് ചെയ്യാനുള്ള ആദ്യ ഓപ്ഷനിൽ പാസ്പോർട്ടിൻ്റെ ഫസ്റ്റ് പേജും ലാസ്റ്റ് പേജും ചേർന്ന പിഡിഎഫ് ഫയൽ അപ് ലോഡ് ചെയ്തു. ആദ്യ പേജിനോടൊപ്പവും ലാസ്റ്റ് പേജിനോടൊപ്പവും ഉള്ള അഡ്രസ് ഇല്ലാത്ത ബ്ളാങ്ക് പേജുകൾ ഉൾപ്പെടുത്തിയിരുന്നില്ല.

രണ്ടാമത്തെ ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ കോവിൻ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത സെക്കൻഡ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തു.

മൂന്നാമത്തെ ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ കോവിൻ സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത ഫസ്റ്റ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തു.

വാക്സിൻ സർട്ടിക്കറ്റുകളുടെ പി ഡി എഫ് ഫയലുകളുടെ പേരുകൾ താൻ അപ് ലോഡ് ചെയ്യുന്നതിനു മുംബായി മാറ്റിയിരുന്നതായി സൈഫുദ്ദീൻ പ്രത്യേകം പരാമർശിച്ചു. ആദ്യ ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പേര് vacccinedose1 എന്നും സെകൻഡ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പേര് vaccinedose2 എന്നും പാസ്പോർട്ട് കോപിയുടെ പി ഡി എഫ് ഫയലിൻ്റെ പേര് passport എന്ന പേരിലുമാക്കിയ ശേഷമാണ് അപേക്ഷ സമർപ്പിച്ചത്.

സെക്കൻഡ് ഡോസ് എടുത്ത് 17 ദിവസം കഴിഞ്ഞായിരുന്നു അപേക്ഷ നൽകിയത്. ജൂലൈ 17 ശനിയാഴ്ച വൈകുന്നേരം സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷ സമർപ്പിച്ച തനിക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ അപേക്ഷ അംഗീകരിച്ച മെസ്സേജ് വരികയും തുടർന്ന് തവക്കൽനാ പരിശോധിച്ചപ്പോൾ ഡോസുകൾ കംപ്ളീറ്റ് ആക്കി ഇമ്യൂൺ ആയ സ്റ്റാറ്റസ് പ്രത്യക്ഷ്യപ്പെടുകയും ചെയ്തതായി സൈഫുദ്ദീൻ വ്യക്തമാക്കി.

ആദ്യ തവണത്തെ തൻ്റെ അപേക്ഷ തന്നെ ഒരു അറ്റസ്റ്റേഷനും ഇല്ലാതെത്തന്നെ സ്വീകരിച്ചതിൻ്റെ സന്തോഷത്തിലാണിപ്പോൾ സൈഫുദ്ദീൻ. കഴിഞ്ഞ ദിവസം കേരള സർക്കാരിൻ്റെ മാത്രം വാക്സിൻ സർട്ടിഫിക്കറ്റുകൾ വെച്ച് ആദ്യ തവണ അപേക്ഷിച്ച മറ്റൊരു പ്രവാസി യുവാവും തവക്കൽനായിൽ ഇമ്യൂൺ ആയതായി അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.

അതേ സമയം നിലവിൽ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് അപേക്ഷ നൽകുന്നതിനെത്തുടർന്ന് ബ്ളോക്ക് ആക്കിയവർക്ക് പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓപ്ഷൻ ഇത് വരെ സൈറ്റിൽ ലഭ്യമായിട്ടില്ലെന്നത് പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

എംബസി അറ്റസ്റ്റേഷൻ ഉണ്ടായാൽ പോലും പെട്ടെന്ന് പോകേണ്ടവർക്കും മറ്റും ഒരിക്കൽ കൂടി അപേക്ഷിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനായി റിയാദ് ഇന്ത്യൻ എംബസി സൗദി ആരോഗ്യ മന്ത്രാലയയവുമായി ബന്ധപ്പെടണമെന്നാണു പ്രവാസികൾ ആവശ്യപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്