ഡെൽറ്റയെ പ്രതിരോധിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കൽ നിർബന്ധം; ഗർഭിണികൾ വാക്സിനെടുക്കുന്നത് ഗർഭസ്ഥ ശിശുവിനും ഗുണകരം: സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കൊറോണ ബാധിച്ച് സുഖം പ്രാപിച്ചത് കൊണ്ടും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചത് കൊണ്ടും കൊറോണയുടെ അപകടകരമായ വകഭേദങ്ങളെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
അത് കൊണ്ട് തന്നെ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിനു രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ മന്ത്രാലയ വാക്താവ് ബോധ്യപ്പെടുത്തി.
ഗർഭിണികൾക്ക് വാക്സിൻ ഏറെ സുരക്ഷിതവും അതോടൊപ്പം ഗർഭ സമയത്ത് വൈറസ് ബാധയുണ്ടായാൽ പ്രതിരോധത്തിനു അത്യാവശ്യവുമാണ്.
ഗർഭസ്ഥ ശിശുക്കൾക്ക് വരെ മാതാവ് വാക്സിൻ സ്വീകരിക്കുന്നത് കൊണ്ട് പ്രതിരോധ ശേഷി ലഭിക്കുന്നുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.
നിലവിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള ഗർഭിണികളിൽ 98 ശതമാനവും വാക്സിൻ സ്വീകരിക്കാത്തവരാണെന്നും ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa