ത്വാഇഫിൽ ഖുതുബ നിർവ്വഹിക്കാനെത്തിയ ഇമാമിനെ തടഞ്ഞ 22 സൗദികൾക്ക് ജയിൽ ശിക്ഷ
ത്വാഇഫ്: വെള്ളിയാഴ്ച ഖുതുബ നിർവ്വഹിക്കാനെത്തിയ ഇമാമിനെ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയ 22 സൗദി പൗരന്മാർക്ക് ക്രിമിനൽ കോർട്ട് തടവ് ശിക്ഷ വിധിച്ചു.
പ്രതികളിൽ 19 പേർക്ക് ഒരു മാസം തടവും 2000 റിയാൽ പിഴയും ആണ് ശിക്ഷ. മറ്റുള്ള മൂന്ന് പേർ പത്ത് ദിവസത്തെ തടവ് ശിക്ഷ അനുഭവിക്കണം.
സാക്ഷിമൊഴികളും വീഡിയോ ക്ളിപുകളുമെല്ലാം പരിശോധിച്ച ശേഷം പ്രതികൾ കുറ്റക്കാരാണെന്ന് തീർച്ചപ്പെടുത്തിയ ശേഷമായിരുന്നു വിധി.
ഇമാം ഖുതുബ നിർവ്വഹിക്കാനെത്തിയപ്പോൾ പ്രതികൾ പള്ളിയുടെ വാതിൽ അടച്ച് ഇമാമിനു പ്രവേശനം നിഷേധിക്കുകയായിരുന്നു.
എന്നാൽ കുറ്റം സമ്മതിച്ച പ്രതികൾ തങ്ങളുടെ ഭാഗം ന്യായീകരിക്കുകയായിരുന്നു ചെയ്തത്. പ്രസ്തുത ഇമാമിനെ അവിടെയുള്ള വിശ്വാസികൾക്ക് ആവശ്യമില്ലെന്നാണു പ്രതികൾ പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa