Monday, September 30, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് പുതിയ കൊറോണ ബാധിതരേക്കാൾ കുറവ്‌ രോഗ്മുക്തി

ജിദ്ദ: സൗദിയിൽ പുതുതായി 102 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചപ്പോൾ 74 പേർ സുഖം പ്രാപിച്ചു.

തുടർച്ചയായി രോഗബാധിതരുടെ എണ്ണത്തേക്കാൾ രോഗ മുക്തി നേടിയവരുടെ എണ്ണമായിരുന്നു മികച്ച് നിന്നിരുന്നതെങ്കിൽ ഇന്ന് രോഗികളുടെ എണ്ണമാണു കൂടുതൽ.

നിലവിൽ 2311 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 542 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8610 ആയി ഉയർന്നു.

സൗദിയിൽ ഇത് വരെ 3,90,71,443 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,26,73,992 ഫസ്റ്റ് ഡോസും 1,63,97,451 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്