Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിൽ ശക്തമായ പരിശോധനകൾ തുടരുന്നു; നിരവധി പേരെ നാടു കടത്തി; പ്രവാസികൾ ജാഗ്രതൈ

ജിദ്ദ: രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകർക്കായുള്ള പരിശോധനകൾ ശക്തമായി തുടരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മത്രം സൗദിയിൽ 17,598 ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരാണ് പിടിക്കപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഒരാഴ്‌ചക്കുള്ളിൽ മാത്രം പിടിക്കപ്പെട്ടവരിൽ 6594 ഇഖാമ നിയമ ലംഘകരും 1775 തൊഴിൽ നിയമ ലംഘകരും 9229 അതിർത്തി നിയമ ലംഘകരും ഉൾപ്പെടുന്നു.

സൗദിയിലേക്ക് അനധികൃതമായി നുഴഞ്ഞ് കയറാൻ ശ്രമിച്ച 202 വിദേശികളിൽ 48 ശതമാനം യമനികളും 49 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റു രാജ്യക്കാരും ആണുള്ളത്.

അനധികൃത രീതികളിൽ സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 21 പേരും നിയമ ലംഘകരെ സഹായിച്ച 12 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.

രാജ്യത്ത് പരിശോധനകൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നിയമ പരമായി ജോലി ചെയ്യാത്ത മുഴുവൻ വിദേശികളും തങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

കഴിഞ്ഞ വാരങ്ങളിൽ പ്രഫഷൻ മാറി ജോലി ചെയത് നിരവധി ഹൗസ് ഡ്രൈവർമാരടക്കമുള്ളവർ പിടിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതോടൊപ്പം അനധികൃതമായി തങ്ങുന്നവർക്ക് ജോലി കൊടുക്കുന്നവർക്കും താമസാ, യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നവർക്കും ശക്തമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

നിരവധി വിദേശികളെയാണ് സമീപ ദിനങ്ങളിൽ നിയമ ലംഘനത്തിന്റെ പേരിൽ നാട് കടത്തിയിട്ടുള്ളത്. പിടിക്കപ്പെട്ട് തർഹീൽ വഴി നാടു കടത്തപ്പെട്ടാൽ പിന്നീട് സൗദി അറേബ്യയിലേക്ക് ഒരു തൊഴിൽ വിസയിൽ വരാൻ സാധിക്കില്ലെന്നത് ഓർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്