Sunday, September 29, 2024
Saudi ArabiaTop Stories

മദീനയിൽ മഴയിലും ഐസ് വീഴ്ചയിലും കാണാതായ ആടുകളെ തിരഞ്ഞ് ഇടയൻ; വീഡിയോ വൈറലാകുന്നു

മദീന: മദീന പ്രവിശ്യയിലെ അൽ ഫരീഷിൻ്റെ പടിഞ്ഞാറു ഭാഗത്ത് മരുഭൂമിയിൽ തൻ്റെ ആടുകളെ തിരയുന്ന ഒരിടയൻ്റെ വീഡിയോ സൗദി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ശക്തമായ മഴയിലും ഐസ് വീഴ്ചയിലും പെട്ട് ആടുകളെ കാണാതായ ഇടയൻ അവയെ തിരഞ്ഞ് നടക്കുന്നത് അത് വഴി കാറിൽ പോകുന്ന ഒരാളാണു റെക്കോർഡ് ചെയ്തത്.

തുടർന്ന് അയാൾ ഇടയനടുത്ത് ചെന്ന് കാറിൽ കയറാൻ പറയുകയും ആടുകളുള്ള ഭാഗം കണ്ടെത്തി ഇടയനെ ഇറക്കുകയും ചെയ്തു.

വീഡിയോയിൽ ആടുകളെല്ലാം ഒരു മരത്തിൻ്റെ ചുവട്ടിൽ നിൽക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മദീന പ്രവിശ്യയിലും മക്ക പ്രവിശ്യയിലുമെല്ലാം ശക്തമായ മഴ പെയ്തിരുന്നു. ആടുകളെ തിരയുന്ന ഇടയൻ്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്