Sunday, September 29, 2024
Saudi ArabiaTop Stories

ഇഖാമ പുതുക്കി ലഭിക്കുന്നത് തുടരുന്നു; ഇന്ന് പല പ്രവാസികൾക്കും പുതുക്കിക്കിട്ടി

നാട്ടിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമകൾ ഓട്ടോമാറ്റിക്കായി സൗജന്യമായി പുതുങ്ങുന്ന നടപടികൾ തുടരുന്നു.

ഇന്ന് (ഞായറാഴ്ച) പല പ്രവാസികളുടെയും ഇഖാാമകൾ സെപ്തംബർ 30 വരെ പുതുക്കി ലഭിച്ചതായി അറേബ്യൻ മലയാളിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിലെ പ്രവാസികളുടെ ഇഖാമയും റി എൻട്രിയും നവംബർ 30 വരെ നീട്ടി നൽകുന്നതിനു രാജാവ് ഉത്തരവിട്ടിരുന്നു.

അതേ സമയം ജൂലൈ 31 നു കാലാവധി അവസാനിച്ച പലർക്കും ഇനിയും ഇഖാമ പുതുക്കി ലഭിച്ചിട്ടില്ല. വരും ദിനങ്ങളിൽ തങ്ങളുടെ ഇഖാമ കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കി ലഭിക്കുമെന്ന പ്രതീക്ഷയിലാണിവരുള്ളത്.

സജന്യമായി ഇഖാമയും റി എൻട്രിയും പുതുക്കി ലഭിക്കുന്നത് പ്രതീക്ഷിച്ചിരിക്കുന്ന നൂറു കണക്കിനു പ്രവാസികളാണ് നാട്ടിലുള്ളത്.

കഫീൽ റെഡ് ആയവരും, പണം ലഭിച്ചാൽ പോലും സഹരിക്കാത്ത കഫീലുമാർക്ക് കീഴിലുള്ളവരുമാണ് ഓട്ടോമാറ്റിക്കായി പുതുക്കുന്നത് പ്രതീക്ഷിച്ചിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്