Saturday, September 28, 2024
Saudi ArabiaTop Stories

സൗദി ദേശീയ ദിന അവധി പ്രഖ്യാപിച്ചു

ജിദ്ദ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സർക്കാർ, സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകൾക്കുള്ള പൊതു അവധി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.

സെപ്തംബർ 23 വ്യഴാഴ്ച ദേശീയ ദിനത്തോടനുബന്ധിച്ച് എല്ലാ സർക്കാർ, സ്വകാര്യ മേഖലാ, നോൺ പ്രോഫിറ്റ് മേഖലകൾക്കും അവധിയായിരിക്കുമെന്ന് മന്ത്രാലയ വാക്താവ് സഅദ് ആൽ ഹമാദ് ആണ് പ്രഖ്യാപിച്ചത്.

സൗദി ലേബർ ലോ ആർട്ടിക്കിൾ 24 ലെ എക്സിക്യുട്ടീവ് റെഗുലേഷനുകൾക്കനുസൃതമായാണു ദേശീയ ദിനത്തിനു അവധി നൽകുന്നത്.

2005 ൽ അബ്ദുല്ല രാജാവായിരുന്നു ആദ്യമായി സൗദി നാഷണൽ ഡേക്ക് എല്ലാ മേഖലയിലെയും ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചത്.

എല്ലാ വർഷവും സെപ്തംബർ 23 നു രാജ്യത്തിൻ്റെ വിവിധ മേഖലകൾ യോജിപ്പിച്ച് സൗദി അറേബ്യ രൂപീകരിക്കപ്പെട്ടത് രാജ്യത്തെ സ്വദേശികളും വിദേശികളും വലിയ രീതിയിൽ തന്നെ ആഘോഷിക്കാറുണ്ട്.

91 ആം ദേശീയ ദിനം ‘ഇത് നമ്മുടെ വീട്’ എന്ന ഐഡൻ്റിറ്റിയിൽ സൗദി ജനറൽ എൻ്റർൻടെയ്ന്മെൻ്റ് അതോറിറ്റിയുടെ കീഴിൽ രാജ്യത്തെ മുഴുവൻ വിഭാഗങ്ങളെയും യോജിപ്പിച്ച് ആഘോഷിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്