Monday, September 23, 2024
Saudi ArabiaTop Stories

തവക്കൽനായിലെ കുരുക്ക് നീങ്ങിയതോടെ ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ട് പറക്കാനൊരുങ്ങി സൗദി പ്രവാസികൾ

സൗദിയിലേക്ക് പ്രവേശിക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട യാത്രാ നടപടിക്രമങ്ങളിൽ നിലവിൽ വന്ന അപ്ഡേഷൻ സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയതോടെ നാട്ടിലുള്ള നിരവധി പ്രവാസികൾ ആശ്വാസത്തോടെ സൗദിയിലേക്ക് പറക്കാനൊരുങ്ങുകയാണ്.

ഇത് വരെ തവക്കൽനാ ആപിൽ നാട്ടിൽ നിന്ന് രെജിസ്റ്റർ ചെയ്യാനോ ആക്റ്റീവ് ചെയ്യാനോ സാധിക്കാത്ത നിരവധി പ്രവാസികൾ വലിയ ആശങ്കയിലാണുണ്ടാായിരുന്നത്.

സൗദിയിൽ നിന്ന് തവക്കൽനാ രെജിസ്റ്റർ ചെയ്തതിനു ശേഷം നാട്ടിൽ എത്തിയവരിൽ പലർക്കും അബ്ഷിറിൽ രെജിസ്റ്റർ ചെയ്ത മൊബൈൽ നംബർ കട്ടായതിനാൽ നാട്ടിൽ നിന്ന് വാക്സിനെടുത്ത ശേഷം തവക്കൽനായിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.

നാട്ടിൽ നിന്ന് പുതുതായി തവക്കൽനായിൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കാതെയും പലരും ആശങ്കയിൽ കഴിയുകയായിരുന്നു.

തവക്കൽനാ ആപിലെ ഇമ്യൂൺ സ്റ്റാറ്റസ് പല എമിഗ്രേഷൻ ഉദ്യോഗസ്ഥരും കർശനമായി പരിശോധിക്കുന്നുവെന്ന അനുഭവങ്ങൾ സൗദിയിലേക്ക് ഖത്തർ വഴിയും മറ്റും പോയ പലരും പങ്ക് വെച്ചതായിരുന്നു അധികമാളുകളെയും ആശയക്കുഴപ്പത്തിലാക്കിയത്.

രണ്ട് ഡോസ് വാക്സിൻ എടുത്തിട്ട് പോലും ആപിൽ ഇമ്യൂൺ ആകാതെ പോകുകയാണെങ്കിൽ സൗദിയിൽ 5 ദിവസം ഹോട്ടൽ ക്വാറൻ്റീനിൽ കഴിയേണ്ടി വരുമോ എന്നതും അതിനായി അര ലക്ഷത്തോളം രൂപ വെറുതെ ചെലവാക്കേണ്ടി വരുന്നതും പലർക്കും ചിന്തിക്കാൻ സാധിക്കാത്ത കാര്യമായിരുന്നു.

ഈ സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം യാത്രാ സംബന്ധിയായി വ്യക്തത വരുത്തിക്കൊണ്ട് സൗദി സിവിൽ ഏവിയേഷൻ്റെ പുതിയ സർക്കുലർ ഒരനുഗ്രഹം പോലെ ഇറങ്ങിയത്.

സൗദിയിലേക്ക് പോകുന്ന പ്രവാസികൾ വിമാനം കയറുന്നതിനു മുംബ് തവക്കൽനാ ആപിലെ ഇമ്യൂൺ സ്റ്റാറ്റസോ അല്ലെങ്കിൽ ഖുദൂം (മുഖീം) പ്ളാറ്റ് ഫോമിൽ രെജിസ്റ്റർ ചെയ്തതിൻ്റെ രേഖയോ കാണിച്ചാൽ മതി എന്നായിരുന്നു സർക്കുലറിലെ നിർദ്ദേശം.

14 ദിവസം താമസിക്കുന്നത് ഏത് രാജ്യത്താണോ ആ രാജ്യത്ത് നിന്ന് സൗദിയിലേക്ക് പ്രവേശിക്കുംബോഴാണു നിബന്ധനകൾ ബാധകമാകുക. ഡയറക്ട് ആയി പോകാൻ പറ്റുന്ന വിഭാഗങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പറക്കുംബോൾ തന്നെ നിബന്ധനകൾ ബാധകമാകും.

ഇതോടെ തവക്കൽനാ ആപിലെ ഇമ്യൂൺ സ്റ്റാറ്റസിനെക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെട്ടിരുന്ന പ്രവാസികൾക്കെല്ലാം മുഖീമിലെ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കിയതിൻ്റെ രേഖ കയ്യിൽ കരുതിയാൽ മതി എന്ന ആനുകൂല്യം ഉപയോഗപ്പെടുത്തി സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും.

ഇഖാമയുള്ളവർ സ്വീകരിച്ച വാക്സിൻ വിവരങ്ങൾ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റ് വഴി അപേക്ഷിച്ച് അപ്രൂവൽ ലഭിക്കുന്നതോടെ തവക്കൽനാ സിസ്റ്റത്തിൽ അപ്ഡേറ്റാകുകയും സ്വാഭാവികമായും മുഖീമിലെ വാക്സിനെടുത്ത റെസിഡൻസിനുള്ള ഓപ്ഷൻ വഴി രെജിസ്റ്റ്രേഷൻ പൂർത്തീകരിക്കാനും സാധിക്കും.

സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ 72 മണിക്കൂർ മുംബ് മുഖീം രെജിസ്റ്റ്രേഷൻ പൂർത്തിയാക്കണം എന്നാണു നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും അഞ്ച് ദിവസം മുംബ് വരെ രെജിസ്റ്റ്രേഷൻ നടത്താൻ സാധിക്കുന്നുണ്ട്.

തവക്കൽനാ ആപ് നാട്ടിൽ നിന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിലും മൊബൈലിൽ ഡൗൺലോഡ് ചെയ്ത് വെക്കാനും സൗദിയിലെത്തി 8 മണിക്കൂറിനുള്ളിൽ രെജിസ്റ്റ്രേഷൻ നടത്താനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്