സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇഖാമ കാലാവധി വീണ്ടും ഓട്ടോമാറ്റിക്കായി നീട്ടിത്തുടങ്ങി
സൗദി പ്രവാസികൾക്ക് ആശ്വസമേകിക്കൊണ്ട് ഇഖാമ കാലാവധികൾ സൗജന്യമായി ഓട്ടോമാറ്റിക്കായി നീട്ടി നൽകുന്നത് വീണ്ടും ആരംഭിച്ചു.
പല പ്രവാസികൾക്കും തങ്ങളുടെ ഇഖാമ കാലാവധി നവംബർ 30 വരെ നീട്ടിക്കിട്ടിയതായി ഇന്ന് മെസ്സേജ് വന്നതായി അറേബ്യൻ മലയാളിയെ അറിയിച്ചു.
നേരത്തെ സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലുള്ള വിദേശികളുടെ ഇഖാമ, റി എൻട്രി, വിസിറ്റി വിസാ കാലാവധികൾ ഓട്ടോമാറ്റിക്കായി നവംബർ 30 വരെ പുതുക്കാൻ സല്മാൻ രാജാവ് ഉത്തരവിട്ടിരുന്നു.
ഇഖാമ, റി എൻട്രി, കാലാവധികൾ ഓട്ടോമാറ്റിക്കായി പുതുക്കുമെന്നും ജവാസാത്ത് ഡിപാർട്ട്മെൻ്റുകളെ സമീപിക്കേണ്ടതില്ലെന്നും ജവാസാത്തും അറിയിച്ചിരുന്നു.
ഇഖാമ കാലാവധി ഓട്ടോമാറ്റിക്കായി പുതുക്കിക്കിട്ടിയത് നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികൾക്ക് വലിയ അനുഗ്രഹമായി മാറും. പലരും കഫീൽ വഴി പുതുക്കാൻ മാർഗമില്ലാതെ ഓട്ടോമാറ്റിക്കായി പുതുക്കുന്നത് പ്രതീക്ഷിച്ച് കഴിയുകയായിരുന്നു.
നാട്ടിലുള്ള പ്രവാസികൾക്ക് തങ്ങളുടെ ഇഖാാമാ കാലാവധി ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്നറിയാൻ https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്ക് വഴി പരിശോധിച്ചാൽ മതി.
ഇതിൽ ഇഖാമ നംബറും ഡേറ്റ് ഓഫ് ബർത്തും പ്രത്യക്ഷത്തിൽ കാണുന്ന കോഡ് നംബറും എൻ്റർ ചെയ്ത് കൊടുത്താൽ ഇഖാമാ കാലാവധി അറബി ഡേറ്റിലും ഇംഗ്ളീഷ് ഡേറ്റിലും കാണാൻ സാധിക്കും. കാലാവധികൾ മാസം-ദിവസം-വർഷം എന്ന ഫോർമാറ്റിലായിരിക്കും കാണുക.
റി എൻട്രി കാലാവധിയും അടുത്ത ദിവസങ്ങളിൽ പുതുക്കപ്പെടുമെന്നു പ്രതീക്ഷപ്പെടുന്നു. റി എൻട്രി വിസാ കാലാവധി പരിശോധിക്കാൻ https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴി പരിശോധിച്ചാൽ മതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa