Tuesday, September 24, 2024
Saudi ArabiaTop Stories

തണുപ്പിനെ പ്രതിരോധിക്കാൻ വരും ദിനങ്ങളിൽ സൗദിയിൽ ആളുകൾ തീ കത്തിക്കുമെന്ന് നിരീക്ഷണം

അൽ ഖസീം മുൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രൊഫസർ ഡോ:അബ്ദുല്ല് മിസ്നദ് വരും ദിനങ്ങളിലെ രാജ്യത്തെ ശരത്ക്കാല കാലാവസ്ഥയുടെ അവസ്ഥകൾ നിരീക്ഷിച്ചു.

താപ നിലയിലെ കുറവ് കാരണം രാജ്യത്തെ വടക്കൻ മേഖലയിലെ ആളുകൾ തണുപ്പിൽ നിന്ന് രക്ഷ നേടാനായി വൈകുന്നേരങ്ങൾ തീ കത്തിച്ചേക്കുമെൻന്ന് അദ്ദേഹംനിരീക്ഷിക്കുന്നു.

ശരത് കാല സീസൺ സാധാരണയായി പൊടിക്കാറ്റുകൾ ഏറ്റവും കുറഞ്ഞ ഒരു സീസണായാണു കണക്കാക്കുന്നത്.

വ്യാഴം വെള്ളി ദിവസങ്ങളിൽ ജിസാൻ അസീർ അൽബാഹ പ്രദേശങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടുകയും മക്കയുടെ ഭാഗത്തേക്ക് മേഘങ്ങൾ നീങ്ങിയേക്കുമെന്നും അബ്ദുല്ല മിസ്നദ് മുന്നറിയിപ്പ് നൽകുന്നു.

ജിസാൻ അസീർ അൽബഹ തുടങ്ങിയ ഏരിയകളിൽ വ്യാഴാഴ്ച ശക്തമായ മഴയും വെള്ളപ്പൊക്കവും കാറ്റും അനുഭവപ്പെടുമെന്ന് നെരത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗവും മുന്നറിയിപ്പ് നൽകിയിരുന്നു.

മദീന, തബൂക്ക് പ്രവിശ്യകളിലെ ഉയർന്ന പ്രദേശങ്ങളിൽ മഴക്കുംകാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.

സൂദയിൽ താപ നില 12 ഡിഗ്രി സെൽഷ്യസ് വരെ താഴാമെന്നും മക്കയിൽ 43 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും നിരീക്ഷണത്തിൽ സൂചിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സൗദിയിലെ വിവിധ ഏരിയകളിൽ ശക്തമായ മഴ കാരണം വെള്ളപ്പൊക്കം അനുഭവപ്പെട്ടതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.

അറെബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്