ഫസ്റ്റ് അബുദാബി ബാങ്ക് 175 ദിർഹം തിരികെ നൽകും
ഫസ്റ്റ് അബുദാബി ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്സിൽ നിന്ന് തെറ്റായ രീതിയിൽ ഈടാക്കിയ 175 ദിർഹം തിരികെ നൽകും. മതിയായ വിവരണങ്ങളില്ലതെ 175 റിയാൽ ചില അക്കൗണ്ടുകളിൽ നിന്ന് ബാങ്ക് പിൻവലിച്ചതായി പരാതി ഉയർന്നിരുന്നു.
ബാങ്ക് ഒരു സിസ്റ്റം ഇഷ്യു നേരിട്ടിട്ടുണ്ടെന്നും 175 ദിർഹം പിൻവലിഞ്ഞത് തിരികെ നൽകുന്നതിനു ബന്ധപ്പെട്ട ടീം പ്രവർത്തനം ആരംഭിച്ചതായും ബാങ്ക് അധികൃതർ അറിയിച്ചു.
ഫസ്റ്റ് ഗൾഫ് ബാങ്കിൻ്റെയും നാഷണൽ ബാങ്ക് ഓഫ് അബുദാബിയുടെയും ലയന ഫലമായി 2017 ലാണു ഫസ്റ്റ് അബുദാബി ബാങ്ക് രൂപം കൊണ്ടത്. യു എ ഇയിലെ ഏറ്റവും വലിയ ബാങ്കാണു ഇപ്പൊൾ ഫസ്റ്റ് അബുദാബി ബാങ്ക്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa