“വര്‍ത്തമാനകാല ഇന്ത്യ – അസമും കര്‍ഷക സമരവും” എന്ന വിഷയത്തില്‍ പൊതുയോഗം നടത്തി.
“വര്‍ത്തമാനകാല ഇന്ത്യ – അസമും കര്‍ഷക സമരവും” എന്ന വിഷയത്തില്‍ പ്രവാസി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പൊതുയോഗം നടത്തി. സൂം പ്ലാറ്റ്ഫോമില്‍ നടന്ന യോഗത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എ റഷീദുദ്ദീന്‍ സംസാരിച്ചു.
അസം പ്രശ്നത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്ത അദ്ദേഹം മുസ്ലിം വിരുദ്ധ വംശീയതയ്ക്കും സര്‍ക്കാര്‍ വേട്ടയാടലിനും എതിരെയുള്ള അസം ജനതയുടെ അതിജീവനത്തിനു വേണ്ടിയുള്ള ക്ഷമാപൂര്‍ണ്ണവും ദുരിതപൂര്‍ണ്ണവുമായ പോരാട്ടത്തെയും വിവരിച്ചു.
കര്‍ഷക സമരവും, കോര്‍പ്പറേറ്റ്-രാഷ്ട്രീയ കൂട്ടുകെട്ടും ഇന്ത്യയിലെ ജനാധിപത്യസ്ഥാപനങ്ങളുടെ അപചയവും വിഷയമായ പ്രഭാഷണത്തില്‍ സോഷ്യല്‍മീഡിയ പ്രതികരണത്തിന്റെ ആലസ്യത്തിനപ്പുറം നിലനില്പിനു വേണ്ടിയുള്ള സമരങ്ങള്‍ക്ക് അര്‍ത്ഥവത്തായ പിന്തുണകള്‍ നല്‍കാന്‍ ആഹ്വാനം ചെയ്തു.
പ്രവാസി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് തന്സീം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷക്കീര്‍ സ്വാഗതവും ജാബിര്‍ നന്ദിയും പ്രകാശിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa