മസ്ജിദുന്നബവിയിലെ പ്രവേശന കവാടങ്ങളിലെ ശരീരോഷ്‌മാവ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ നീക്കം ചെയ്തു
മദീന: മസ്ജിദുന്നബവിയിലെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിരുന്ന ശരീര താപ നില പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.
അതേ സമയം തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസും മാസ്ക്ക് ധരിക്കലും തുടർന്നും പള്ളിയിൽ പ്രവേശിക്കുന്നതിനായി പാലിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പള്ളിയിലേക്കുള്ള ആഗമന നിർഗമനത്തിനായി 50 ഡോറുകൾ തുറന്നിട്ടിരിക്കുകയാണെന്നും 4000 തൊഴിലാളികൾ ദിവസവും 10 തവണ ശുചീകരണ പ്രവർത്തനങ്ങൾക്കായി സജ്ജമാണെന്നും ഇരു ഹറം കാര്യ വകുപ്പ് അറിയിച്ചു.
നേരത്തെ പള്ളിയിൽ അകലം പാലിക്കുന്നതിനായി സ്ഥാപിച്ചിരുന്ന സൂചനാ സ്റ്റിക്കറുകൾ അധികൃതർ നീക്കം ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa