ദുരൂഹ സാഹചര്യത്തിൽ കാണാതായ സൗദി യുവാവിനെ 80 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി
മക്ക: മുളൈലിഫയിൽ നിന്ന് 80 ദിവസം മുംബ് കാണാതായ സൗദി യുവാവിനെ ഹറമിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
സ്വാലിഹ് ഇബ്രാഹീം ഷിഹാബി എന്ന യുവാവിനെയായിരുന്നു ഖുൻഫുദക്കടുത്ത് മുളൈലിഫയിൽ നിന്ന് കഴിഞ്ഞ ഹജ്ജ് മാസം കാണാതായത്.
ഹറമിൽ വെച്ച് യുവാവിനെ യാദൃശ്ചികമായി കാണാനിടയായ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ നേരത്തെ പ്രസിദ്ധീകരിച്ച യുവാവിൻ്റെ ചിത്രം താരതമ്യം ചെയ്യുകയും കാണാതായ യുവാവ് തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും യുവാവിനെ കുടുംബത്തിനു കൈമാറുകയും ചെയ്തു.
യുവാവിനെ മാനസിക പ്രശനങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കാണാതായ യുവാവിനെ കണ്ടെത്തിയതിൽ കുടുംബം സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa