സൗദിയുടെ വിമാനങ്ങളിൽ ”ഗോഡ് ബ്ലെസ് യു” എന്ന വാചകം രേഖപ്പെടുത്തൽ ആരംഭിച്ചതിന്റെ പിറകിലെ ചരിത്രം ഇതാണ്
”അല്ലാഹു യഹ്ഫളക്” എന്ന് അറബിയിലും ”ഗോഡ് ബ്ലെസ് യു” എന്ന് ഇംഗ്ളീഷിലും സൗദി എയർവേസിൻ്റെ വിമാനങ്ങളിലും സൗദിയുടെ സൈനിക വിമാനങ്ങളിലും എഴുതുന്നതിൻ്റെ പിറകിലെ ചരിത്രം കിംഗ് അബ്ദുൽ അസീസ് ഹൗസ് വെളിപ്പെടുത്തി.
ഹിജ്രി ഡേറ്റ് 1419 ൽ അഥവാ 1998-99 വർഷത്തിൽ F15S പോർ വിമാനങ്ങളുടെ അവസാന ബാച്ച് കിംഗ് അബ്ദുൽ അസീസ് എയർ ബേസിൽ സൗദി അറേബ്യ സ്വീകരിച്ച സന്ദർഭത്തിലാണു പ്രസ്തുത വചനത്തിൻ്റെ പിറകിലെ ചരിത്രം ഉടലെടുത്തത്.
ആ സന്ദർഭത്തിൽ സൗദി കിരീടാവകാശിയായിരുന്ന അബ്ദുല്ല രാജാവായിരുന്നു വിമാനങ്ങൾ എയർ ബേസിൽ സ്വീകരിക്കാനെത്തിയിരുന്നത്.
അബ്ദുല്ല രാജാവ് എയർബേസിൽ ഹാജരായിരുന്ന ആളുകളിൽ നിന്ന് ഒരു പേന ചോദിച്ച് വാങ്ങുകയും ”അല്ലാഹു യഹ്ഫളക്” എന്ന വചനം ഒരു വിമാനത്തിൽ എഴുതുകയും ചെയ്തു.
ശേഷം അബ്ദുല്ല രാജാവ് സൗദിയുടെ ഭരണാധികാരിയായപ്പോൾ പ്രസ്തുത വചനം സൗദിയുടെ സിവിൽ, സൈനിക വിമാനങ്ങളിൽ ഉപയോഗിക്കാൻ ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa