Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലെത്തിയ ഗാർഹിക തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്യുന്നതിനു മുംബ് അബഷിർ വഴി എക്സിറ്റ് നൽകുന്നതിനുള്ള നിബന്ധനകൾ ജവാസാത്ത് വ്യക്തമാക്കി

പുതിയ വിസയിൽ സൗദിയിലെത്തിയ ഗാർഹിക തൊഴിലാളിക്ക് (90 ദിവസങ്ങൾക്കുള്ളിൽ) ഇഖാമ ഇഷ്യു ചെയ്യുന്നതിനു മുംബ് അബഷിർ വഴി എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകുന്നതിനുള്ള നിബന്ധനകൾ സൗദി ജവാസാത്ത് വിശദീകരിച്ചു.

തൊഴിലുടമയുടെ കീഴിലുള്ള ഗാർഹിക തൊഴിലാളികളും അല്ലാത്തവരുമായ ജീവനക്കാരുടെ എണ്ണം നൂറിൽ കവിയാൻ പാടില്ല.

തൊഴിലാളി മരിച്ചതായോ ഹുറൂബ് ആയതായോ സൗദിക്ക് പുറത്തായതായോ രേഖകളിൽ ഉണ്ടാകാൻ പാടില്ല.

തൊഴിലാളിക്ക് ഗതാഗത വകുപ്പിൽ പിഴകൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തുക.

തൊഴിലാളിയുടെ പാസ്പോർട്ടിൽ ചുരുങ്ങിയത് 60 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കുക എന്നിവയാണ് ട്രയൽ പിരീഡിൽ (ഇഖാമ ഇഷ്യു ചെയ്യുന്നതിന് മുമ്പ്) തന്നെ അബ്ഷിർ വഴി എക്സിറ്റ് നൽകുന്നതിനുള്ള നിബന്ധനകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്