സൗദിയിലെ അഞ്ച് പ്രവിശ്യകളിൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് റോഡ് സുരക്ഷാ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്
രാജ്യത്തെ അഞ്ച് പ്രവിശ്യകളിലെ വിവിധ റോഡുകളിലൂടെ ഇന്ന് വാഹനങ്ങൾ ഓടിക്കുന്നവർക്ക് സൗദി റോഡ് സുരക്ഷാ ഫോഴ്സ് ജാഗ്രതാ മുന്നറിയിപ്പ് നൽകി.
മൂടൽ മഞ്ഞ് കാരണം ദൂരക്കാഴ്ച തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഡ്രൈവർമാരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
മക്ക പ്രവിശ്യയിലെ തുവ്വൽ, ജിദ്ദ, റാബിഗ് എന്നിവിടങ്ങളിലെ റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ഈസ്റ്റേൺ പ്രവിശ്യയിലെ ബഥ്ഹ , അൽ അദീദ്, ഹറദ്, സൽ വാ റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവരും ജാഗ്രത പുലർത്തുക.
മദീന പ്രവിശ്യയിൽ അൽ റായിസ്, യാൻബു, യാൻബു അനഖ്ല് എന്നിവിടങ്ങളിലും അസീർ പ്രവിശ്യയിലെ അൽ ബറകിലും മൂടൽമഞ്ഞ് ഉണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കുക.
ജിസാൻ പ്രവിശ്യയിൽ ദർബ്, ജിസാൻ, ഫുർസാൻ റോഡുകളിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും റോഡ് സെക്യൂരിറ്റി ഫോഴ്സ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa