Sunday, September 22, 2024
Saudi ArabiaTop Stories

പ്രവാസികൾ കൈകോർത്തു; അഞ്ച് വർഷമായി സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക് മോചനം

ത്വാഇഫ്: കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജിനു അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചനം.

അഞ്ചു വര്‍ഷം മുമ്പ് നടന്ന വാഹനാപകടമാണ് സിറാജിന്റെ ജീവിതം മാറ്റിമറിച്ചത്. ത്വാഇഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സിറാജ് താനോടിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് രണ്ട് അറബ് വംശജർ  മരണപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലാകുകയായിരുന്നു. 

ജയില്‍ മോചിതനാകണമെങ്കില്‍ 75 ലക്ഷം രൂപക്കു തുല്യമായ റിയാൽ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ദിയാ പണമായി നല്‍കണമെന്നായിരുന്നു  കോടതി ഉത്തരവ്.

എന്നാൽ ക്യാന്‍സര്‍ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ കൂട്ടിയും അടങ്ങുന്ന സിറാജിനു കുടുംബത്തിന്റെ   പുരയിടം വിറ്റാല്‍ പോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു.

ഇതേ തുടര്‍ന്ന് കുടുംബം കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

ദിയാ തുക കുറച്ച് ലഭിക്കാൻ ഐസിഎഫ് കമ്മിറ്റി കോടതിയില്‍ അപ്പീല്‍ നല്‍കുകയും മരിച്ചവരുടെ ബന്ധുക്കളെ സമീപിക്കുകയും ചെയ്തു.. ഇതേ തുടര്‍ന്ന് ദിയാ പണം  33 ലക്ഷം രൂപക്ക് തതുല്യമായ റിയാൽ ആയി മരണപ്പെട്ടവരുടെ അവകാശികള്‍ ഇളവ് ചെയ്ത് കൊടുത്തു.

എന്നാല്‍ ഇളവ് ചെയ്ത് കൊടുത്ത തുകയും നല്‍കാന്‍ സിറാജിന്റെ ബന്ധുക്കള്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന്, ഐ സി എഫ് സഊദി നാഷണൽ കമ്മിറ്റി സിറാജിന്റെ മോചനത്തിന് വേണ്ടി പണം സ്വരൂപിക്കുകയായിരുന്നു. 

പ്രത്യേക ആക്ഷന്‍ ടീം രൂപവത്കരിച്ച് രംഗത്തിറങ്ങുകയും കീഴ്ഘടകങ്ങള്‍ വഴി മുഴുവന്‍ സംഖ്യയും ശേഖരിച്ച് പണം  നല്‍കിയതോടെ കഴിഞ്ഞ ദിവസം സിറാജ് ജയിൽ മോചിതനായി.

രണ്ട് ദിവസത്തിന് ശേഷം സിറാജ് വീടണയും. ജയില്‍ മോചിതനായ സിറാജ് കേരള മുസ്‌ലിം ജമാഅത്തിനും ഐ സി എഫ് സഊദി നാഷണൽ കമ്മിറ്റിക്കും നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്