Sunday, April 20, 2025
Saudi ArabiaTop Stories

പ്രവാസികൾ ജാഗ്രത പുലർത്തുക; സൗദിയിൽ ചെറിയ വരുമാനക്കാരനായ മലയാളിയുടെ അക്കൗണ്ടിൽ വൻ തുകയുടെ ഇടപാട് കണ്ടെത്തിയതിനു പോലീസ് കേസ്

ജിദ്ദ: ബാങ്ക്​ അകൗണ്ട്​ വഴി ലക്ഷങ്ങളുടെ ഇടപാട്​ കണ്ടെത്തിയതിനെ തുടർന്ന്​ മലയാളിക്കെതിരെ സൗദിയിൽ കേസ്​.

മക്കയിൽ ഹറമിന് സമീപം ബ്രോസ്റ്റ് കടയിൽ ജീവനക്കാരനായ കോഴിക്കോട് സ്വദേശിയുടെ പേരിലുള്ള  അകൗണ്ടിലൂടെ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതിനെത്തുടർന്ന് ദമ്മാം പൊലീസ്​ ആണ്‌ കേസെടുത്തത്​.

അതേ സമയം ചെറിയ വരുമാനക്കാരനായ തനിക്ക് ഈ തുക ചിന്തിക്കാൻ കഴിയാത്തതാണന്നും തന്നെ ആരോ ചതിയിൽ പെടുത്തിയതാണെന്നുമാണു യുവാവ് പറഞ്ഞത്.

അസുഖ ബാധിതയായ മാതാവിനെ കാണാൻ നാട്ടിൽ പോകാനിരിക്കേയായിരുന്നു  ദമ്മാമിലെ ഷിമാലിയ പൊലീസ് സ്​റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കേസ് കാരണം യുവാവിനു യാത്രാ വിലക്കുള്ളതായി അറിഞ്ഞത്.

തുടർന്ന് മലയാളി സാമൂഹിക പ്രവർത്തകർക്കൊപ്പം യുവാവ് പൊലീസ് സ്​റ്റേഷനിൽ ഹാജരായപ്പോഴാണ് അൽ ഇന്മ ബാങ്കിൽ യുവാവിന്റെ ഇഖാമ നംബറിൽ എടുത്ത ഒരു അക്കൗണ്ട് വഴി  ലക്ഷക്കണക്കിന് റിയാലിന്റെ ഇടപാട്​ നടത്തിയതായി അറിയാൻ സാധിച്ചത്.
യുവാവിനാണെങ്കിൽ എൻ.സി.ബി ക്യൂക് പേ അക്കൗണ്ട് അല്ലാതെ മറ്റൊരു അക്കൗണ്ടും ഇല്ല താനും.

തുടർന്ന് സാമൂഹിക പ്രവർത്തകൻ ഷാജി മതിലകത്തിന്റെ ജാമ്യത്തിൽ താൽക്കാലികമായി കേസ് ഒഴിവാക്കിയ ശേഷം നാട്ടിൽ പോകാൻ വീണ്ടും റീ എൻട്രി വിസ അടിക്കാൻ ശ്രമിച്ചപ്പോൾ ദമ്മാം റെയിൽവേ പൊലീസിൽ ​ മറ്റൊരു കേസ് കൂടി രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

തുടർന്ന് അന്വേഷണം നടത്തിയപ്പോൾ യുവാവിന്റെ ഇഖാമ നമ്പർ ഉപയോഗിച്ചെടുത്ത മറ്റൊരു അക്കൗണ്ട് വഴി പണമിടപാട് നടത്തിയിയതായി അറിയാൻ സാധിച്ചു.
അതേ സമയം പ്രസ്തുത അക്കൗണ്ടുമായി ബന്ധപ്പെട്ട  ഫോൺ നമ്പർ യുവാവിന്റെ ​ പേരിൽ ഉള്ളതായിരുന്നില്ല.

തുടർന്ന് യുവാവിന്റെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെടുകയും നാട്ടിൽ പോകാൻ ഉള്ള വിലക്ക് നീക്കിക്കൊടുക്കുകയും ചെയ്തു.

എങ്കിലും  ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണ്ടി വരും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. യുവാവിന്റെ ഇഖാമയുടെ കോപ്പി ചിലർ ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണെന്നാണു മനസ്സിലാകുന്നത്.

അതേ സമയം ഇത് പോലുള്ള കേസിൽ മറ്റ് പലരും അകപ്പെട്ടിട്ടുള്ളതായി സാമൂഹിക പ്രവർത്തകർ പറയുന്നു.
മൊബൈൽ കണക്ഷൻ എടുക്കുന്നതിനും മറ്റും ഇഖാമ കോപ്പി നൽകുംബോൾ സൂക്ഷ്​മത പുലർത്തേണ്ടതുണ്ടെന്നും സമൂഹിക പ്രവർത്തകർ ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്