റിയാദിൽ കമ്പനി ആസ്ഥാനങ്ങളിലെ സേഫുകൾ കുത്തിത്തുറന്ന് പണം കവർച്ച ചെയ്യുന്ന സംഘം അറസ്റ്റിൽ; വീഡിയോ പുറത്ത്
റിയാദ്: കമ്പനി ആസ്ഥാനങ്ങളിലെ സേഫുകൾ കുത്തിത്തുറന്ന് പണം കവർച്ച ചെയ്യുന്ന സംഘം റിയാദ് പോലീസിന്റെ പിടിയിൽ.
ഒരു സൗദി പൗരനും 10 യമനികളും ആണ് പ്രതികൾ. ഇവർ കംബനികളുടെ സേഫുകൾ കുത്തിത്തുറക്കുന്നതിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരായിരുന്നു.
ഇത്തരത്തിൽ മോഷ്ടിച്ച 17 ലക്ഷത്തിലധികം റിയാൽ പ്രതികൾ സൗദിക്ക് പുറത്തേക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.
പ്രതികൾ അറസ്റ്റിലാകുന്ന സമയത്ത് ഇവരുടെ കയ്യിൽ നിന്ന് 50,000 നടുത്ത് റിയാൽ കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തു.
പ്രതികൾ കംബനി അസ്ഥാനങ്ങളിലെ സേഫുകൾ കുത്തിത്തുറക്കുന്ന സുരക്ഷാ വിഭാഗം പുറത്ത് വിട്ട വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa