Monday, November 25, 2024
Saudi ArabiaTop Stories

പെൺകുട്ടികൾ വിവാഹം കഴിക്കാൻ വൈകുന്നതിന്റെ കാരണം സൗദി ഫാമിലി കൌൺസിലർ വ്യക്തമാക്കുന്നു

പെൺ കുട്ടികൾ വിവാഹം കഴിക്കാൻ വൈകുന്നതിന്റെ പിറകിലെ കാരണം സൗദി ഫാമിലി കൗൺസിലിംഗ് സെന്റർ ഡയരക്ടർ ഡോ: നജ് വ അസഖ്ഫി വ്യക്തമാക്കി.

സോഷ്യൽ മീഡിയകളിൽ കാണുന്ന പരസ്യ പ്രകടനങ്ങളാണ് ഇത്തരത്തിൽ പെൺകുട്ടികളുടെ വിവാഹം വൈകിക്കാൻ കാരണമാകുന്നത്.

സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ പല പെൺകുട്ടികളെയും സ്വാധീനിക്കുന്നുണ്ട്.

അവർ ഭർത്താവിനു ഉയർന്ന സാംബത്തിക നില ഉണ്ടാകണമെന്ന് ചിന്തിക്കാൻ സോഷ്യൽ മീഡിയയിലെ ചില പരസ്യ പ്രകടനങ്ങൾ കാരണമാകുന്നു. എന്നാൽ വിവാഹം കഴിച്ചാൽ സംഭവിക്കാവുന്ന ഇത്തരത്തിലുള്ള വലിയ സാംബത്തിക ബാധ്യത ഓർത്ത് പല യുവാക്കളും വിവാഹം കഴിക്കുന്നത് വൈകിപ്പിക്കും. അത് സ്വാഭാവികമായും യുവതികൾക്ക് വിവാഹം ശരിയാകുന്നതിനു കാലതാമസമുണ്ടാക്കുകയും ചെയ്യും.

വിവാഹത്തിന് അനുയോജ്യമായ പ്രത്യേക പ്രായമൊന്നുമില്ലെന്നും എന്നാൽ ഒരു വ്യക്തിയുടെ ബൗദ്ധിക പക്വതയും ഉത്തരവാദിത്തം ഏറ്റെടുക്കാനും ഒരു കുടുംബം പുലർത്താനുമുള്ള അവന്റെ കഴിവുമാണ് പ്രധാനമെന്നും ഡോ: നജ് വ ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്