Monday, November 25, 2024
Saudi ArabiaTop Stories

എല്ലാ വർഷവും ബൂസ്റ്റർ ഡോസ് ആവശ്യമായി വരുമോ? ആഗോള സാമൂഹിക പ്രതിരോധ ശേഷി കൈവരുന്നത് എന്നായിരിക്കും? സുപ്രധാന വിവരങ്ങൾ പങ്ക് വെച്ച് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി

കൊറോണ വൈറസുമായും അതിൻ്റെ വകഭേദങ്ങളുടെയും വാക്സിൻ നൽകുന്നതുമായും ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ:അബ്ദുല്ല അസീരി വിശദീകരിച്ചു.

വാക്സിനേഷൻ പ്രക്രിയകൾ പുരോഗമിക്കുന്നതോടെ 2022 പകുതിയോടെ ആഗോള സാമൂഹിക പ്രതിരോധ ശേഷി കൈവരുമെന്ന് അസീരി പറഞ്ഞു.

കൊറോണക്കെതിരെയുള്ള ബൂസ്റ്റർ ഡോസുകൾ എല്ലാ വർഷവും നൽകുന്ന ഇൻഫ്ളുവൻസാ വാക്സിനുകളെപ്പോലെയാണ്. സാമൂഹിക പ്രതിരോധ ശേഷി കൈവരുന്നതിനായി സെക്കൻഡ് ഡോസെടുത്ത് 3 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതുണ്ട്.

അതേ സമയം സാമൂഹിക പ്രതിരോധ ശേഷി നേടിയ ശേഷം എല്ലാ വർഷവും എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകേണ്ട ആവശ്യം വരില്ല. ഒന്നോ രണ്ടോ മൂന്നോ വർഷം കൂടുംബോൾ റിസ്ക് കാറ്റഗറിയിൽ പെട്ട ചില വിഭാഗം ആളുകൾക്ക് മാത്രമേ ബൂസ്റ്റർ ഡോസ് ആവർത്തിക്കേണ്ടി വരികയുള്ളൂ.

അഞ്ച് വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകേണ്ടതിൻ്റെ പ്രാധാന്യവും അസീരി ഓർമ്മിപ്പിച്ചു.

അതേ സമയം സൗദിയിലെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിച്ചിട്ടുണ്ട്. പുതുതായി 252 പേർക്ക് രോഗം സ്ഥിരീകരിച്ചു. 109 പേർ കൂടി സുഖം പ്രാപിക്കുകയും ചെയ്തു. 30 പേർ ഗുരുതരാവസ്ഥയിലുണ്ട്. 2 കൊറോണ മരണം പുതുതായി റിപ്പോർട്ട് ചെയ്തു. 2202 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്