സൗദിയിൽ വരും ദിനങ്ങളിലെ കൊറോണ കേസുകളുടെ സാധ്യത, നാലാമത്തെ ഡോസ്: വിശദീകരണങ്ങളുമായി ആരോഗ്യ മന്ത്രാലയം
കൊറോണയുമായി ബന്ധപ്പെട്ട സമകാലീന സ്ഥിതിഗതികൾ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരിച്ചു.
നിലവിലുള്ള തരംഗം മുൻ തരംഗങ്ങളെ അപേക്ഷിച്ച് ഉയർന്നതാണ്. ഒമിക്രോൺ അതി വേഗതയിൽ പടരുന്നതാണ് കാരണം.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കാണപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കും.അതേ സമയം മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ രോഗം പടരുന്നതിൻ്റെ വേഗത കുറയുമെന്നും ഡോ: അബ്ദുൽ ആലി പറഞ്ഞു.
നാലാമത് ഡോസ് നൽകുന്നത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോൾ നിലവിൽ നൽകുന്ന ബൂസ്റ്റർ ഡോസ് തന്നെ ഒമിക്രോൺ വേരിയൻ്റിനെ പ്രതിരോധിക്കാൻ പര്യപ്തമാണെന്നായിരുന്നു ഡോ:അബ്ദുൽ ആലി പറഞ്ഞത്.
ജനങ്ങളുടെ ആരോഗ്യത്തിനു ഗുണകരമാണെന്ന് ബോധ്യപ്പെടാത്ത കാലത്തോളം കൂടുതൽ ഡോസുകൾ നൽകാൻ മന്ത്രാലയം നിർദ്ദേശിക്കില്ലെന്നും ഗർഭിണികളടക്കം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa