സൗദി എയർവേസിന്റെ എയർ ബബിൾ സർവീസ് പ്രഖ്യാപിച്ചു; ലഗേജിനനുസരിച്ച് ടിക്കറ്റ് റേറ്റിൽ മാറ്റം: വിശദമായി അറിയാം
ഇന്ത്യ-സൗദി എയർ ബബിൾ കരാർ പ്രകാരമുള്ള സൗദി എയർവേസിന്റെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസ് ജനുവരി 8 മുതൽ ആരംഭിക്കും.
ജിദ്ദ-റിയാദ് സെക്ടറുകളിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചുമായിരിക്കും സർവീസ്.
ജിദ്ദ കൊച്ചി സെക്ടറിൽ ആഴ്ചയിൽ നാല് സർവീസും റിയാദ് കൊച്ചി സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവീസും ഉണ്ടായിരിക്കും.
23 കിലോയുടെ രണ്ട് പീസ് ലഗേജുകളാണെങ്കിൽ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക് 994 റിയാലായിരിക്കും. അതേ സമയം 23 കിലോയുടെ ഒരു പീസ് ലഗേജ് മാത്രമാണെങ്കിൽ ടിക്കറ്റ് നിരക്ക് 740 റിയാലുമായിരിക്കും.
കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് വൺ വേ ടിക്കറ്റിനു ഇപ്പോൾ 1100 റിയാൽ മുതൽ മുകളിലേക്കാണു കാണിക്കുന്നത്.
റിയാദ് കൊച്ചി സെക്ടറിൽ രണ്ട് പീസ് ലഗേജുകളാണെങ്കിൽ 1099 റിയാലും ഒരു പീസ് ലഗേജ് ആണെങ്കിൽ 999 റിയാലുമായിരിക്കും നിരക്ക്. കൊച്ചി റിയാദ് സെക്ടറിലേക്ക് നിലവിൽ ഉയർന്ന ക്ലാസിലാണു നിരക്ക് കാണിക്കുന്നത്(1700 റിയാൽ).വൈകാതെ കുറഞ്ഞ ക്ലാസിലുള്ള നിരക്കും പ്രസിദ്ധീകരിച്ചേക്കും.
സൗദിയയും സർവീസ് പ്രഖ്യാപിച്ചതോടെ വൈകാതെ ക്വാറന്റൈൻ പാക്കേജടക്കമുള്ള നിരക്കുകളിൽ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa