Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ രോഗികളുടെ ആകെ എണ്ണം 13,000 കടന്നു; രോഗികളുടെ വൻ വർദ്ധനവിനിടയിലും ആശ്വാസമായിക്കൊണ്ട് ആരോഗ്യ മന്ത്രാലയ വാക്താവിൻ്റെ പ്രസ്താവന

സൗദിയിൽ പുതുതായി 3045 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് നിലവിലുള്ള കൊറോണ രോഗികളുടെ ആകെ എണ്ണം 13,043 ആയി ഉയർന്നു.

പുതുതായി 424 പേർ കൂടി സുഖം പ്രാപിച്ചു. 3 കൊറോണ മരണം റിപ്പോർട്ട് ചെയ്തപ്പോൾ 109 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

അതേ സമയം കൊറോണ രോഗികളുടെ വൻ വർദ്ധനവിനിടയിലും സൗദി ആരോഗ്യ മന്ത്രാലയ വാക്താാവിൻ്റെ പ്രസ്താവനകൾ പൊതു സമൂഹത്തിനു ആശ്വാസം പകരുന്നുണ്ട്.

ഇപ്പോഴത്തെ രോഗികളുടെ വർദ്ധിച്ച കണക്കുകൾ മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും സമൂഹത്തിൽ വലിയൊരു വിഭാഗം വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നതിനാൽ സ്ഥിതി ശാന്തമാണെന്നാണു അദ്ദേഹം അറിയിച്ചത്.

അതോടൊപ്പം നേരത്തെയുണ്ടായിരുന്നത് പോലുള്ള ഒരു കർശന കർഫ്യൂവിലേക്ക് രാജ്യം ഒരിക്കലും തിരികെ പോകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

വാക്സിൻ സ്വീകരിച്ചവർക്ക് കൊറോണ ബാധിച്ചാലും രോഗ ലക്ഷണങ്ങൾ വളരെ ചെറിയ തോതിലായിരിക്കും അനുഭവപ്പെടുക. അതേ സമയം ഇനിയും വാക്സിൻ സ്വീകരിക്കാത്തവരുടെ കാര്യത്തിൽ ആശങ്ക നില നിൽക്കുന്നുണ്ടെന്നും അബ്ദുൽ ആലി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്