പീഡനക്കേസിൽ ഉൾപ്പെട്ട പ്രതിയുടെ പേരു വിവരം പ്രതിയുടെ ചെലവിൽ പ്രസിദ്ധീകരിച്ച് അപമാനിക്കാൻ ഉത്തരവിട്ട് കോടതി; സൗദി ചരിത്രത്തിൽ ഇതാദ്യം
സൗദിയിൽ ലൈംഗികപീഡനത്തിന് ശിക്ഷിക്കപ്പെട്ട ഒരു പുരുഷനെ പൊതുസ്ഥലത്ത് പേരു പരസ്യപ്പെടുത്തി അപമാനിക്കുന്നതിനും അതോടൊപ്പം തടവും പിഴയും ശിക്ഷ നടപ്പാക്കാനും ഉത്തരവിട്ട് കോടതി വിധി.
സൗദി ചരിത്രത്തിൽ ഇതാദ്യമായാണു ലൈംഗിക പീഡനക്കേസിൽ ഒരു പ്രതിയെ പരസ്യമായി പേരു വെളിപ്പെടുത്തി അപമാനിക്കാൻ ഉത്തരവിടുന്നത്.
2021 ജനുവരിയിൽ ചേർന്ന സൗദി മന്ത്രി സഭ, രാജ്യത്തിന്റെ പീഡന വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 6-ൽ ലൈംഗിക പീഡന കേസിലെ വിധി വിവരങ്ങൾ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ചെലവിൽ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരക്കണമെന്ന് ഒരു പുതിയ ഖണ്ഡിക ചേർത്തിരുന്നു.
ഇതോടെ പ്രതിയുടെ പേരു വിവരങ്ങൾ പൊതു സമൂഹത്തിനു വെളിപ്പെടുത്തപ്പെടും. ഇത് പ്രകാരം മദീന കോടതിയാണു യാസർ മുസ് ലിം അൽ അറാവി എന്ന വ്യക്തിയുടെ പേരു വിവരങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത്.
തെറ്റായ പീഡന പരാതികൾ നൽകുന്നവർക്കെതിരെയുള്ള വകുപ്പുകളും പീഡന വിരുദ്ധ നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa