തൻ്റെ പേരിലുള്ള ഇൻ്റ്റർനെറ്റ് കണക്ഷനിൽ നിന്ന് അശ്ലീല വീഡിയോ ഷെയർ ചെയ്യപ്പെട്ട കേസിൽ മലയാളിക്ക് ഒന്നര വർഷത്തിനു ശേഷം കേസിൽ നിന്ന് മോചനം; പ്രവാസികൾ ജാഗ്രത പുലർത്തുക
റിയാദ്: തൻ്റെ ഇഖാമ നംബറിലെടുത്ത വൈഫൈ കണക്ഷൻ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ മറ്റാരോ അശ്ളീല വീഡിയോ ഷെയർ ചെയ്ത സംഭവത്തിൽ അറസ്റ്റിലാായ മലയാളിക്ക് ഒടുവിൽ കേസിൽ നിന്ന് പൂർണ്ണ മോചനം.
കോഴിക്കോട് സ്വദേശിയായ പ്രവാസിയായിരുന്നു തൻ്റെ ഫ്ലാറ്റിലുള്ള 6 പേർക്കായി തൻ്റെ പേരിലുള്ള വൈഫൈ കണക്ഷൻ ഷെയർ ചെയ്തിരുന്നത്.
ഷെയർ ചെയ്ത നെറ്റ് ഉപയോഗിച്ച് വ്യാജ ഐഡിയിൽ നിന്നും സോഷ്യൽ മീഡിയയിൽ കുട്ടികളുടെ അശ്ളീല വീഡിയൊ അപ്ലോഡ് ചെയ്യപ്പെടുകയും അത് അധികൃതരുടെ ശ്രദ്ധയിൽ പെടുകയുമായിരുന്നു.
ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചയാളെ കണ്ടെത്താനാകാത്തതിനാൽ കുറ്റ കൃത്യം ചെയ്യാൻ ഉപയോഗിച്ച നെറ്റ് കണക്ഷൻ്റെ ഉടമയെന്ന നിലയിൽ കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജവാസാത്തിൻ്റെ ഒരു സേവനം ലഭ്യമാക്കുന്നതിനായി ഇദ്ദേഹം ജവാസാത്തിനെ സമീപിച്ചപ്പോഴായിരുന്നു തൻ്റെ പേരിൽ കേസുള്ളതായി വ്യക്തമായത്.
തുടർന്ന് നടപടിക്രമങ്ങളുമായി സഹകരിച്ച കോഴിക്കോട് സ്വദേശിയെ തൻ്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് 20 ദിവസത്തിനു ശേഷം കേസിൽ നിന്ന് ഒഴിവായിരുന്നു. അതേ സമയം സൗദി വിടാൻ അനുമതിയുണ്ടായിരുന്നില്ല.
എന്നാൽ പിന്നീട് ഇദ്ദേഹത്തിൻ്റെ കംബനിയും സാമൂഹിക പ്രവർത്തകരും ഇടപെട്ടതിനെത്തുടർന്ന് ഒരു വർഷത്തിനു ശേഷം കേസിൽ നിന്ന് പൂർണ്ണമായും മോചനം ലഭിച്ചിരിക്കുകയാണിപ്പോൾ.
ഈ സാഹചര്യത്തിൽ പ്രവാസികൾ റൂമുകളിലും മറ്റും നെറ്റ് ഷെയർ ചെയ്യുന്നത് വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
ഒരു പക്ഷേ നമുക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ചില പ്രവർത്തനങ്ങളായിരിക്കാം നമ്മുടെ ഭാവി പോലും അവതാളത്തിലാക്കുന്നത് എന്നോർക്കുക.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa