സുപ്രധാന നിയമനങ്ങളും മാറ്റങ്ങളുമായി രാജകീയ ഉത്തരവ്
രാജ്യത്തെ വിവിധ മേഖലകളിലെ സുപ്രധാന സ്ഥാനങ്ങളിൽ മാറ്റങ്ങളും നിയമനങ്ങളും നടത്തിക്കൊണ്ട് സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ ഉത്തരവുകൾ. ഉത്തരവുകൾ താഴെ വിവരിക്കുന്നു.
മുഹമ്മദ് ബിൻ ഫൈസൽ ബിൻ ജാബിർ അബു സാഖിനെ സ്റ്റേറ്റ് മിനിസ്റ്റർ പദവിയിൽ നിന്നും ശൂറയിൽ നിന്നും ഒഴിവാക്കി. പകരം ഡോ:ഇസാം ബിൻ സഅദ് ബിൻ സഈദിനെ പ്രസ്തുത സ്ഥാനങ്ങളിൽ അവരോധിച്ചു.
മുഹമ്മദ് ബിൻ ഫൈസൽ ബിൻ ജാബിർ അബു സാഖിനെ സൗദി റോയൽ കോർട്ട് അഡ്വൈസറായി മിനിസ്റ്റർ റാങ്കോടെ നിയമിച്ചു.
അഹ്‌മദ് ബിൻ അബ്ദുൽ അസീസ് ഖത്വാനെ സൗദി റോയൽ കോർട്ട് അഡ്വൈസറായി മിനിസ്റ്റർ റാങ്കോട് കൂടി നിയമിച്ചു.
ഡോ:സ്വാലിഹ് ബിൻ അലി അൽ ഖഹ്ത്വാനിയെ റോയൽ ക്ളിനിക്സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനായി മിനിസ്റ്റർ റാങ്കോടെ നിയമിച്ചു.
ഡോ:മുനീർ ബിൻ ഇബ്രാഹീം ബിൻ മഹ്‌മൂദ് ദസൂഖിയെ കിംഗ് അബ്ദുൽ അസീസ് സിറ്റി ഒഫ് സയൻസ് ആൻ്റ് ടെക്നോളജിയുടെ പ്രസിഡൻ്റായി മിനിസ്റ്റർ റാങ്കോടെ നിയമിച്ചു.
എഞ്ചിനീയർ അമ്മാർ ബിൻ മുഹമ്മദ് നഖാദിയെ എകോണമി ആൻ്റ് പ്ളാനിംഗ് വകുപ്പിൽ ഡെപ്യൂട്ടി മിനിസ്റ്ററായി ഉന്നത റാങ്കോടെ നിയമിച്ചു.
സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ ഉബൈദിനെ എകോണമി ആൻ്റ് പ്ളാനിംഗ് മിനിസ്റ്ററുടെ സഹായിയായി നിയമിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa