Monday, April 21, 2025
Saudi ArabiaTop Stories

റമളാൻ ആരംഭം ഏപ്രിൽ 2 ന് ആയിരിക്കുമെന്ന് നിരീക്ഷണം

ജിദ്ദ: സൗദിയിൽ ഈ വർഷം വിശുദ്ധ റമളാൻ ആരംഭിക്കുന്നത് ഏപ്രിൽ 2 നായിരിക്കുമെന്ന് നിരീക്ഷണം.

പ്രശസ്ത സൗദി ഗോള ശാസ്ത്ര ഗവേഷകൻ അബ്ദുള്ള മിസ്നദ് ആണ്‌ ഗോളശാസ്ത്ര കണക്ക് കൂട്ടലുകൾ പ്രകാരം റമളാൻ ആരംഭം ഏപ്രിൽ 2 നായിരിക്കുമെന്ന് നിരീക്ഷിച്ചത്.

ഈ വർഷം റമളാൻ 30 ദിവസങ്ങൾ ലഭിക്കുമെന്നും മെയ് 2 നായിരിക്കും ചെറിയ പെരുന്നാളെന്നും മിസ്നദ് പറഞ്ഞു.

അതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ള മാസപ്പിറവി നിരീക്ഷണ സമിതി അംഗങ്ങളടക്കമുള്ള വിശ്വാസികൾ ചന്ദ്രപ്പിറവി കാണുന്നതിന്റെ അടിസ്ഥാനത്തിലാണു സൗദിയിൽ മാസപ്പിറവി സുപ്രീം കോടതി സ്ഥിരീകരിക്കുക.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയായിരുന്നു റജബ് 1 ആരംഭം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്