ജിസാനിൽ സൗദി പൗരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി
സൗദി പൗരനെ മുഖത്തിടിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത വിദേശിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹസൻ അബ്ദുൽ അസീസ് എന്ന ജോർദാൻ പൗരനെയാണു ഹുസൈൻ ബിൻ ജാബിർ അൽ മാലികി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയതിനു വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ പിടി കൂടുകയും വിചാരണക്കൊടുവിൽ കുറ്റം തെളിയുകയും ചെയ്തതിനെത്തുടർന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
ഇരയുടെ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയാകുന്നത് വരെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി വെച്ചതായിരുന്നു.
ഇപ്പോൾ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയാകുകയും അവർ മറ്റു അനന്തരാവകാശികൾക്കൊപ്പം വധശിക്ഷ നടപ്പിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് അപീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷാ വിധിയെ പിന്താങ്ങുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് ജിസാനിൽ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa