Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ബിനാമി പരിശോധന തുടങ്ങി; പ്രധാനമായും അടപ്പിച്ച സ്ഥാപനങ്ങൾ ഏതെല്ലാമെന്നും അടപ്പിക്കുന്നത് കൊണ്ടുള്ള ഗുണവും വെളിപ്പെടുത്തി സൗദി വാണിജ്യ മന്ത്രാലയം

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ബിനാമികളെ കണ്ടെത്താനുള്ള വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനകൾ ആരംഭിച്ചു.

റിയാദ്, ഖസീം, ബൽജർഷി, മദീന, ജിദ്ദ, ഷറൂറ, അൽഖർജ്, തുറൈഫ്, തബൂക്ക്, ത്വബർജൽ, ഖതീഫ്, ഉനൈസ എന്നിവിടങ്ങളിൽ നിരവധി ബിനാമി സ്ഥാപനങ്ങൾ പരിശോധനയെത്തുടർന്ന് അടപ്പിച്ചു.

റെഡിമെയ്ഡ് വസ്ത്രക്കടകൾ, അത്തർ കടകൾ, ബാർബർ ഷോപുകൾ, കാർ പന്ററി, കാർ വർക് ഷോപ്പ്, ടെക്സ്റ്റൈൽസ്, ഇലക്ട്രിക്കൽ ടൂൾസ്,   ഹാർഡ്‌വെയർ ഷോപ്പുകൾ എന്നിവയാണ് പ്രധാനമായും അടപ്പിച്ചത്.

ഇത്തരം സ്ഥാപനങ്ങൾ ബിനാമി പ്രവർത്തനങ്ങളുടെയും നിയമ ലംഘകരുടെയും കേന്ദ്രവും വ്യാജ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രവുമായി പ്രവർത്തിക്കുന്നവയായിരുന്നു.

ബിനാമി സ്ഥാപനങ്ങൾ അടപ്പിക്കുന്നത് രാജ്യത്തെ സ്വദേശി യുവതീ യുവാക്കൾക്ക് വലിയ നിക്ഷേപ, വാണിജ്യ അവസരങ്ങൾ ഒരുക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്