സൗദിയിലെ ബാങ്കുകളുടെയും മണി ട്രാൻസ്ഫർ കേന്ദ്രങ്ങളുടെയും റമളാൻ പ്രവൃത്തി സമയങ്ങളും രണ്ട് പെരുന്നാൾ അവധി ദിനങ്ങളും കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു
സൗദി കേന്ദ്ര ബാങ്ക്-സാമ- രാജ്യത്തെ ബാങ്കുകളുടെയും മണി ട്രാൻസ്ഫർ കേന്ദ്രങ്ങളുടെയും റമളാൻ പ്രവൃത്തി ദിനങ്ങളും രണ്ട് പെരുന്നാൾ അവധിയും പ്രഖ്യാപിച്ചു.
റമളാനിൽ ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയായിരിക്കും.
ബാങ്കുകളുമായി ബന്ധപ്പെട്ട മണി ട്രാൻസ്ഫർ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം രാവിലെ 9.30 നും വൈകുന്നേരം 5.30 നും ഇടയിലുള്ള ഏതെങ്കിലും 6 മണിക്കൂർ ആയി തെരഞ്ഞെടുക്കാം.
ചെറിയ പെരുന്നാൾ അവധി ഏപ്രിൽ 29 വെള്ളി മുതൽ മെയ് 7 ശനിയാഴ്ച വരെയായിരിക്കും.മെയ് 8 പ്രവൃത്തി ദിനമായിരിക്കും.
വലിയ പെരുന്നാൾ അവധി ജൂലൈ 7 വ്യാഴാഴ്ച മുതൽ ജൂലൈ 12 ചൊവ്വ വരെയായിരിക്കും. ജൂലൈ 13 പ്രവൃത്തി ദിനമായിരിക്കും.
ഹജ്ജ് സീസണിൽ തീർഥാടകർക്ക് സഹായകരാമാകാൻ വേണ്ടി തീർഥാടകരുമായി ബന്ധപ്ലെടുന്ന കേന്ദ്രങ്ങളിലെ ബാങ്ക് ബ്രാഞ്ചുകൾ വെള്ളിയും ശനിയും അടക്കം മുഴുവൻ ദിനങ്ങളിലും പ്രവർത്തിക്കും.
അവധി ദിനങ്ങളിൽ ജനങ്ങൾ കൂടുതൽ ഉള്ള സ്ഥലങ്ങളിലെ ബാങ്ക്, മണി ട്രാൻസ്ഫർ കേന്ദ്രങ്ങൾ നിശ്ചിത സമയം തുറന്ന് പ്രവർത്തിക്കണം എന്നും കേന്ദ്ര ബാങ്ക് നിർദ്ദേശത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa