ശനിയാഴ്‌ച, മെയ്‌ 16, 2026
HealthWorld

ജനങ്ങൾ പാഴാക്കുന്ന ഭക്ഷണം രണ്ട് ബില്യൺ പട്ടിണിക്കാർക്ക് ഭക്ഷണം നൽകാൻ പര്യാപ്തമാണെന്ന് നിരീക്ഷണം

റിയാദ്: മനുഷ്യ ഉപഭോഗത്തിനായി ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് വർഷം തോറും പാഴാക്കപ്പെടുന്നുവെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വെളിപ്പെടുത്തി.

ഇത്തരത്തിൽ പാഴാക്കപ്പെടുന്ന ഭക്ഷണം ഏകദേശം രണ്ട് ബില്യൺ ആളുകളുടെ വിശപ്പ് ശമിപ്പിക്കാൻ പര്യാപ്തമാണ്.

ഒരു ബോധവൽക്കരണ സന്ദേശത്തിൽ, അസോസിയേഷൻ പ്രതിവർഷം പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് 1.3 ബില്യൺ ടൺ ആണെന്നും അതിന്റെ ചെലവ് ഏകദേശം 750 ബില്യൺ ഡോളറാണെന്നും സൂചിപ്പിച്ചു.

പഴാക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഉത്പാദനത്തിനു ധാരാളം ജലം ആവശ്യമാണെന്നതിനാൽ സ്വാഭാവികമായും ധാരാളം  ജലവും പാഴായിപ്പോകുന്നുവെന്ന് അസോസിയേഷൻ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്