ചില ജ്യൂസ് പാക്കറ്റുകളിലും മറ്റും “പഞ്ചസാരയില്ലാതെ” എന്ന് എഴുതാനുള്ള കാരണം സൗദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിശദീകരിക്കുന്നു
ചില ഭക്ഷണപ്പൊതികളിൽ, പ്രത്യേകിച്ച് ജ്യൂസുകളിൽ, പഞ്ചസാരയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, “പഞ്ചസാര കൂടാതെ” എന്ന വാചകം എഴുതിയതിന്റെ കാരണം സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.
“പഞ്ചസാര ചേർക്കാതെ” എന്ന വാചകം അർത്ഥമാക്കുന്നത് ഭക്ഷണത്തിൽ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയല്ലാതെ പുറത്ത് നിന്ന് ചേർക്കുന്ന പഞ്ചസാരകളൊന്നും അടങ്ങിയിട്ടില്ലെന്നാണു ഉദ്ദേശമെന്ന് അതോറിറ്റി വ്യക്തമാക്കി.
പല കംബനികളുടെയും ജ്യൂസ് ബോട്ടിലുകളിലും മറ്റും പഞ്ചസാരയില്ലാതെ എന്നത് രേഖപ്പെടുത്തിയതിന്റെ വസ്തുത അന്വേഷിച്ച് ഒരു ഉപയോക്താവ് നടത്തിയ അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു അതോറിറ്റി.
ഏതെങ്കിലും ലംഘനം കണ്ടെത്തിയാൽ, 935 എന്ന നംബറിൽ വിവരം അറിയിക്കണം എന്നും അതോറിറ്റി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa