Monday, April 21, 2025
Saudi ArabiaTop Stories

ജിദ്ദയിൽ സെർഖ്യു ഡു സൊലെയിൽ ഷോ ഈദ് ദിനം മുതൽ ആരംഭിക്കും

പെരുന്നാൾ ദിനം മുതൽ (മെയ് 2) സെർക്ക്യു ഡു സൊലെയിൽ ഷോ ആരംഭിക്കുമെന്ന് ജിദ്ദ സീസൺ 2022 മാനേജ്മെന്റ് അറിയിച്ചു

മെയ് 2 നു ആരംഭിക്കുന്ന ഷോ ജൂൺ 28 വരെ നീണ്ട് നിൽക്കും.കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ ആണ് ഡു സോലെയ്‌ൽ നടക്കുക.

ആവേശകരമായ നിരവധി അക്രോബാറ്റിക് ഷോകൾ, വിവിധ നാടക പ്രവർത്തനങ്ങൾ, എല്ലാ കുടുംബാംഗങ്ങൾക്കും അനുയോജ്യമായ രസകരമായ പ്രകടന കലകൾ എന്നിവയ്ക്ക് ഷോ സാക്ഷ്യം വഹിക്കും. 

Cirque du Soleil ഷോകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 09:00 മുതൽ 11:00 വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 04:00 മുതൽ 06:00 വരെയും 09:00 മുതൽ 11:00 വരെയും പ്രദർശിപ്പിക്കും.

സൗദിയിൽ ഇതാദ്യമായാണ് ഇത്തരം ഒരു ഷോ നടക്കുന്നത് എന്നത് ജിദ സീസണിലെ എക്സ്ക്ലൂസീവ് അനുഭവമായിരിക്കും

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്