ബുധനാഴ്‌ച, മെയ്‌ 13, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

സൗദിയിൽ പുതുതായി  കൊറോണ ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി.

പുതുതായി 967 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 315 പേർക്കാണ് ഇന്ന് അധികം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 18 നു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

അതേ സമയം സുഖം പ്രാപിച്ചവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ട്. 663 പേരാണ് പുതുതായി സുഖം പ്രാപിച്ചത്.

പുതുതായി 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 102 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ ഉള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്