ബൈഡനും എംബിഎസും സുപ്രധാന ചർച്ചകൾ നടത്തി
ജിദ്ദ: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കൂടിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വെള്ളിയാഴ്ച ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ സുപ്രധാന ചർച്ചകൾ നടത്തിയതായി സൗദി പ്രസ് ഏജൻസി (എസ്‌പിഎ) റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളെക്കുറിച്ചും പ്രാദേശികവും ലോകവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള വഴികളെക്കുറിച്ചായിരുന്നു ചർച്ചകൾ.
കിരീടാവകാശിയും ബൈഡനും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള വലിയ കൂടിക്കാഴ്ചയ്ക്കും നേതൃത്വം നൽകി.
നേരത്തെ ജിദ്ദ എയർപോർട്ടിലെത്തിയ ബൈഡനെ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും യു എസിലെ സൗദി അംബാസഡർ റീമാ രാജകുമാരിയും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ജിദ്ദ അൽ സലാമ കൊട്ടാരത്തിൽ വന്നിറങ്ങിയ ബൈഡനെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിക്കുകയും ശേഷം ബൈഡൻ സൽമാൻ രാജവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa