ചൊവ്വാഴ്‌ച, മെയ്‌ 12, 2026
Saudi ArabiaTop Stories

സൗദിയിലെ വാടകക്കരാറിന്റെ ഏറ്റവും കുറഞ്ഞ കാലപരിധിയും കൂടിയ കാലപരിധിയും വ്യക്തമാക്കി ഈജാർ

സൗദിയിൽ പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈജാർ നെറ്റ്‌വർക്കിൽ വാടകക്കരാർ എഴുതുമ്പോൾ ബാധകമായ കാല പരിധിയെക്കുറിച്ച് വ്യക്തമാക്കി ഈജാർ.

വാടക്കരാർ എഴുതുമ്പോൾ ഏറ്റവും കുറഞ്ഞത് 3 മാസത്തെ കാലപരിധിയെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ.

അതേ സമയം ഏറ്റവും കൂടിയ വാടക കരാർ കാലാവധി 30 വർഷമാണെന്നും ഈജാർ വ്യക്തമാക്കുന്നു.

വാടക്കാരനും കെട്ടിടമുടമയും തമ്മിലുള്ള കരാറിൽ വാടകത്തുക അടക്കേണ്ടത് ഏത് രീതിയിലാണെന്ന് (1 മാസത്തേക്ക്, 3 മാസത്തേക്ക്, 6 മാസത്തേക്ക്, 1 വർഷത്തേക്ക് എന്നിങ്ങനെ) വ്യക്തമാക്കുകയും വേണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്