Friday, January 10, 2025
Saudi ArabiaTop Stories

കഅബയും മസ്ജിദുൽ ഹറാമും 80 വർഷം മുമ്പ് വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ചിത്രം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു

മക്ക: വിശുദ്ധ കഅബയും മസ്ജിദുൽ ഹറാമുമെല്ലാം വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 80 വർഷം മുമ്പുള്ള അപൂർവ്വ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ആണ് 1941 ലെ ഈ അപൂർവ്വ ചിത്രം പുറത്ത് വിട്ടത്.

ബാബ് ബനീശൈബ ഭാഗത്തും മത്വാഫിലുമെല്ലാം വെളളം നിറഞ്ഞ നിലയിൽ ആണ് ചിത്രം.

ചിത്രം

ചിലയാളുകൾ വെള്ളത്തിൽ നീന്തുന്നതും ചിത്രത്തിൽ കാണാൻ കഴിയുന്നുണ്ട്.

1941 ൽ വെള്ളപ്പൊക്ക സമയം വിശുദ്ധ ക അബയെ നീന്തിക്കൊണ്ട് ത്വവാഫ് ചെയ്ത ചിത്രത്തിലൂടെ പ്രസിദ്ധനായ ഒരു കുട്ടിയെക്കുറിച്ച് നേരത്തെ അറേബ്യൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ട് കാണാൻ  https://arabianmalayali.com/2018/12/02/1986/ എന്ന ലിങ്കിൽ ക്ലിക് ചെയ്താൽ മതി. അന്ന് നീന്തി ത്വവാഫ് ചെയ്യുന്ന രംഗവും വ്യക്തിയെയും താഴെ ചിത്രത്തിൽ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്