Sunday, September 22, 2024
Saudi ArabiaTop Stories

സൗദി ജയിലിൽ തടവ് പുള്ളിക്ക് ആഡംബരക്കല്ല്യാണം; ആഘോഷങ്ങൾക്ക് പുറമെ ലക്ഷ്വറി മണിയറയുമൊരുക്കി അധികൃതർ: വീഡിയോ

സൗദിയിലെ അബ്ഹ ജയിലിൽ കഴിഞ്ഞയാഴ്ച നടന്ന ഒരു കല്യാണ വിശേഷം അറബ് സോഷ്യൽ മീഡിയകളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു.

ജനറൽ ഇൻവെസ്റ്റിഗേഷൻ പ്രിസണിലെ തടവുകാരനായ ഹമദ് ബിൻ സ്വാലിഹ് എന്ന സൗദി പൗരന്റെ വിവാഹമാണ് ശ്രദ്ധേയമായത്.

തന്റെ വിവാഹ ആഘോഷങ്ങൾ ജയിലിൽ വെച്ച് തന്നെ നടത്തണമെന്ന തടവുകാരന്റെ അഭ്യർഥന ജയിൽ അധികൃതർ അംഗീകരിക്കുകയായിരുന്നു.

നജ്രാനിൽ നിന്നുള്ള തടവുകാരന്റെ ഫാമിലിയും വധുവിന്റെ ഫാമിലിയുമെല്ലാം വിവഹാഘോഷത്തിനു സാക്ഷിയായി.

ഇവക്കെല്ലാം പുറമെ ജയിലിലെ മറ്റു സഹ തടവുകാർ വിവാഹ സമ്മാനമായി 10,000 റിയാൽ സ്വരൂപിച്ച് നൽകുകയും ചെയ്തു.

വിവാഹാഘോഷങ്ങൾ കെങ്കേമമായി മാത്രമല്ല, വധൂ വരന്മാർക്കായി ലക്ഷ്വറി മണിയറയും ജയിലധികൃതർ ഒരുക്കിയത് ശ്രദ്ധേയമായിരുന്നു.

അബ്ഹ ജനറൽ ഇൻവെസ്റ്റിഗേഷൻ പ്രിസണിൽ ആദ്യമായി നടന്ന തടവ് പുള്ളിയുടെ വിവാഹ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്