സൗദിയിൽ ഇത് വരെയുണ്ടായതിൽ വെച്ച് നടന്ന ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയിൽ 8 വിദേശികൾ പിടിയിൽ
ധാന്യപ്പൊടി ഷിപ്മെന്റിനുള്ളിലാക്കി 4.70 കോടി മയക്ക് മരുന്ന് ഗുളികകൾ സൗദിയിലേക്ക് കടത്താനുള്ള ശ്രമം റിയാദിൽ നാർക്കോട്ടിക്സ് വിഭാഗം തകർത്തു.
റിയാദ് ഡ്രൈ പോർട്ടിലെത്തിയ ഷിപ്മൻറ് വെയർഹൗസിലേക്ക് മാറ്റാനുള്ള ശ്രമം നിരീക്ഷിച്ച് പിടികൂടുകയായിരുന്നു അധികൃതർ.
സൈറ്റിൽ നടന്ന റെയ്ഡിൽ 6 സിറിയക്കാരും 2 പാകിസ്ഥാനികളും പിടിക്കപ്പെട്ടു.
ഒരു സിംഗിൾ ഓപറേഷനിൽ സൗദിയിൽ ഇത്രയുമധികം മയക്ക് മരുന്ന് ഗുളികകൾ പിടികൂടുന്നത് ആദ്യമായാണെന്ന് നാർക്കോട്ടിക്സ് വിഭാഗം വാക്താവ് അറിയിച്ചു.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa