Sunday, April 20, 2025
Saudi ArabiaTop Stories

കുറ്റ കൃത്യങ്ങളിൽ നിന്നുള്ള വരുമാനം കൈകാര്യം ചെയ്യുന്നവർക്ക് സൗദി പബ്ലിക് പ്രൊസിക്യൂഷന്റെ മുന്നറിയിപ്പ്

ജിദ്ദ: കുറ്റ കൃത്യങ്ങളിൽ നിന്നുള്ള പണം കൈകാര്യം ചെയ്യുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രൊസിക്യൂഷൻ.

ഒരു കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനമാണെന്ന് അറിഞ്ഞ് കൊണ്ട് ആരെങ്കിലും പണം കൈകാര്യം ചെയ്യുകയോ അത്തരക്കാരുമായി സഹകരിക്കുകയോ ചെയ്‌താൽ അത് കള്ളപ്പണം വെളുപ്പിക്കൽ ആയി പരിഗണിക്കും എന്നാണ്‌ പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികൾക്ക് 50 മില്യൺ റിയാൽ വരെയും അതോടൊപ്പം കുറ്റ കൃത്യത്തിനായി ഉപയോഗിച്ച ഫണ്ടിന്റെ ഇരട്ടിയിൽ കുറയാത്ത മൂല്യത്തിനനുസരിച്ചുമുള്ള പിഴ ശിക്ഷയായി ലഭിക്കും.

ഫണ്ടുകളുടെ അനധികൃത സ്രോതസ്സ് മറച്ചുവെച്ചതിനോ അല്ലെങ്കിൽ ഈ ഫണ്ടുകൾ നേടിയ യഥാർത്ഥ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യക്തിയെ സഹായിക്കുകയോ ചെയ്തതിനാണ് പ്രതികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa








അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്