Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലേക്കുള്ള സിംഗിൾ എൻട്രി വിസിറ്റ് വിസ കാലാവധി നിയമങ്ങളിൽ ഭേദഗതി

റിയാദ്:  സൗദി  ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം സുപ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകി.

പ്രധാന തീരുമാനത്തിൽ ഒന്ന്, ഇനി മുതൽ സൗദിയിലേക്കുള്ള മുഴുവൻ സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്കും 3 മാസ താമസ കാലാവധിക്ക് അംഗീകാരം നൽകിയതാണ്.

ട്രാൻസിറ്റ് വിസകൾക്ക് 3 മാസ വാലിഡിറ്റിയും 96 മണിക്കൂർ സൗദിയിൽ താമസാനുമതിയും ലഭിക്കും. ട്രാൻസിറ്റ് വിസകൾക്ക് ഫീസ് ഇടാക്കുകയുമില്ല.

പുതിയ നിയമ പ്രകാരം ഇനി എല്ലാ സിംഗിൾ എൻട്രി വിസിറ്റ് വിസകൾകും 3 മാസം  കാലാവധി ലഭിച്ചേക്കും.

നേരത്തെ ഉംറ വിസാ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി ഉയർത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്