Monday, September 23, 2024
Top Stories

അഞ്ച് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ഈ വരുന്ന ഞായറാഴ്ച മുതൽ അഞ്ച് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.

ചൈന, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപൂർ, തായ്ലാന്റ് എന്നീ രാജ്യങ്ങളിൽ നിന്നും പുറമെ ഹോംഗ് കോംഗിൽ നിന്നും വരുന്നവർക്കാണ് പുതിയ നിബന്ധന ബാധകമാകുക.

ജനുവരി 1 ഞായറാഴ്ച മുതൽ മേൽ പരാമർശിച്ച പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ ഡിപാർച്ചറിനു മുംബ് ടെസ്റ്റ്‌ റിസൾട്ട് എയർ സുവിധയിൽ അപ് ലോഡ് ചെയ്തിരിക്മണം.

ഇന്ത്യയിലേക്കുള്ള യാത്രയുടെ മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത റിസൾട്ടാണ് സ്വീകാര്യമാകുക.

എല്ലാ അന്താരാഷ്ട്ര യാത്രക്കാരിലെയും 2% ആളുകളെ റാൻഡം ടെസ്റ്റിന് വിധേയമാക്കുന്നതിനു പുറമേയാണിത്.

മേൽ പരാമർശിച്ച രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് പുതിയ നിയന്ത്രണം.

പുതിയ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത രാജ്യങ്ങളിലെ യാത്രക്കാർ ജനുവരി 1 മുതൽ പിസിആർ ടെസ്റ്റ്‌ നെഗറ്റീവ് റിസൾട്ട് എയർ സുവിധയിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വിഴ്ച വരുത്താതെ നോക്കണമെന്നും യാത്ര മുടങ്ങാതെ ശ്രദ്ധിക്കണമെന്നും കോട്ടക്കൽ ഖൈർ ട്രാവൽസ് എംഡി ബഷീർ ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്