Sunday, September 22, 2024
Saudi ArabiaTop Stories

മഴ തുടരുമെന്ന് മുന്നറിയിപ്പ്; ജിദ്ദയിൽ വിമാനങ്ങൾ വൈകി

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ തുടരുമെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

മക്ക, ജസാൻ, അസീർ, അൽ-ബഹ, റിയാദ്, അൽ-ഖസിം, അൽ-ഷർഖിയ, തുടങ്ങിയ പ്രദേശങ്ങളിൽ മഴയും, ഇടത്തരം മുതൽ കനത്ത ഇടിമിന്നലും, ആലിപ്പഴവർഷവും, കാറ്റും അനുഭവപ്പെടും.

ജിദ്ദ, റാബിഗ്, തായിഫ്, അൽ-ജുമും, അൽ-കാമിൽ, ബഹ്‌റ, ഖുലൈസ്, അൽ-ലൈത്, അൽ-ഖുൻഫുദ, അൽ-അർദിയാത്ത്, അദം, മെയ്‌സൻ, അൽ-ഖുർമ, അൽ-മുവിയ്യ എന്നിവിടങ്ങളിൽ ശനിയാഴ്ച്ച വരെ മഴ തുടർന്നേക്കുമെന്നും അറിയിപ്പിൽ പറയുന്നു.

കാലാവസ്ഥ അനുകൂലമല്ലാത്തത് കാരണം ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില വിമാനങ്ങൾ വൈകി.

വിമാനങ്ങൾ പുറപ്പെടുന്ന പുതുക്കിയ സമയം അറിയുന്നതിന് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടു.

ജനങ്ങൾ താഴ്‌വരകളിൽ നിന്നും, ഡാമുകളിൽ നിന്നും, വെള്ളക്കെട്ടുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q